വാക്‌സിനേഷൻ വഴി കൊവിഡ് പ്രതിരോധ പ്രവർത്തനം ശക്തമാക്കി എറണാകുളം ജില്ല. ജില്ലയിലെ 8 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ വാക്‌സിനേഷൻ നൂറ് ശതമാനം പൂർത്തിയായി. നിലവിൽ 18 വയസിനു മുകളിലുള്ള 81% പേരാണ് ജില്ലയിൽ വാക്‌സിൻ സ്വീകരിച്ചത്.
കൊവിഡ് വാക്‌സിനേഷൻ വഴി പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുകയാണ് എറണാകുളം ജില്ലയിലെ എട്ട് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ. മാറാടി, കീരമ്പാറ,മൂക്കന്നൂർ, പാലക്കുഴ,രാമമംഗലം, തിരുമാറാടി,വാളകം, വരപ്പെട്ടി പഞ്ചായത്തുകളിൽ ആണ് 18 വയസിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും ആദ്യ ഡോസ് വാക്‌സിൻ നൽകിയത്.
നിലവിൽ 18 വയസിനു മുകളിലുള്ള 81% പേർക്കാണ് ജില്ലയിലാകെ വാക്‌സിൻ നൽകിയത്. കൃത്യമായ ഏകോപന പ്രവർത്തനങ്ങൾ വഴിയും വാർഡ് തല പ്രവർത്തനങ്ങൾ വഴിയുമാണ് ജില്ലയിലെ വാക്‌സിനേഷൻ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
അർഹരായ ആളുകളുടെ പട്ടിക തയ്യാറാക്കി വാക്‌സിൻ ലഭ്യമല്ലാത്തവർക്ക് ആശ പ്രവർത്തകരുടെയും ജന പ്രതിനിധികളുടെയും ആരോഗ്യ പ്രവർത്തകരുടെയും സഹകരണത്തോടെ വാക്‌സിനേഷൻ ലഭ്യമാക്കുകയാണ് ജില്ലാ ഭരണകൂടം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.