
ടോക്കിയോ പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണ്ണം. ഷൂട്ടിംഗില്‍ ഇന്ത്യയുടെ അവനി ലെഖാരയ്ക്കാണ് സ്വര്‍ണ്ണം ലഭിച്ചത്. 10 മീറ്റര്‍ എയര്‍റൈഫിള്‍ സ്റ്റാഡിംഗ് എസ് എച്ച് 1 ലാണ് അവനി നേട്ടം കൈവരിച്ചത്.
ലെഖാരയുടെ സ്വര്‍ണ്ണനേട്ടം ലോക റെക്കോര്‍ഡോടെയാണെന്നതും രാജ്യത്തിന് തന്നെയൊരു പൊന്‍തൂവലാണ്. പാരാലിമ്പിക്‌സില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടം ഇനി അവനി ലെഖാരയ്ക്ക് സ്വന്തം.
249.6 പോയിന്റ് നേടിയാണ് ഈ രാജസ്ഥാൻ കാരി പാരാലിമ്പിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയായത്. പാരാ ഷൂട്ടിംഗിൽ ലോക അഞ്ചാം നമ്പർ താരമാണ് അവനി.
അതേസമയം, ഡിസ്‌കസ് ത്രോയില്‍ ഇന്ത്യയുടെ യോഗേഷ് കതൂണിയ വെള്ളി നേടി. ഡിസ്‌കസ് ത്രോ എഫ് 56 വിഭാഗത്തിലാണ് യോഗേഷ് രണ്ടാം സ്ഥാനത്തെത്തിയത്.
സ്വര്‍ണം നേടിയ അവനി ലൊഖാരയെ പ്രധാനമന്ത്രി നരേന്ദ്രമോദി അനുമോദിച്ചു. ഇന്ത്യന്‍ കായികരംഗത്തിന് പ്രത്യേക നിമിഷമാണിതെന്ന് അഭിനന്ദനസന്ദേശത്തില്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here