എറണാകുളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് 3 മരണം

മുവാറ്റുപുഴ തൃക്കളത്തൂരിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ച് 3  പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. തൊടുപുഴ പുറപ്പുഴ സ്വദേശികളായ  മുക്കിലകാട്ടിൽ  ആദിത്യൻ (23), വിഷ്ണു (24),അരുൺ ബാബു(22)എന്നിവരാണ് മരിച്ചത്.

കാറിൽ ഇവർക്കൊപ്പമുണ്ടായിരുന്ന പുറപ്പുഴ മുക്കിലകാട്ടിൽ അമർനാദ് (20)നെ ഗുരുതരപരിക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തൃക്കളത്തൂർ കാവുംപടിക്ക് സമീപമാണ്  അപകടം. കാർ ഡ്രൈവർ ഉറങ്ങി പോയതാവാം അപകടകാരണമെന്നാണ് നിഗമനം. അപകട സമയത്ത് പ്രദേശത്ത് നേരിയ  തോതിൽ മഴ പെയ്തിരുന്നതായി പ്രദേശവാസികൾ പറഞ്ഞു.

മഴ മൂലം എതിർ ദിശയിൽ നിന്നും വന്ന വാഹനം കാണാൻ കഴിയാത്തതാവാം അപകടകാരണമെന്നും കരുതുന്നു. പരിക്കേറ്റയാളെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു’

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News