വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിന് ഇന്ന് ഒരു വര്‍ഷം; ഹക്ക് മുഹമ്മദിന്‍റെയും മിഥിലാജിന്‍റെയും വേര്‍പാടില്‍ വേദനയോടെ നാട് 

ഡി വൈ എഫ് ഐ പ്രവർത്തകരായ ഹക്ക് മുഹമ്മദിനേയും മിഥിലാജിനേയും കോണ്‍ഗ്രസ് ക്രിമിനൽസംഘം കൊലചെയ്തിട്ട് ഇന്ന് ഒരുവർഷം. ക‍ഴിഞ്ഞ തിരുവോണ തലേന്ന് ജോലിക‍ഴിഞ്ഞെത്തിയ ഇവരെ ക്രിമിനൽസംഘം ബൈക്ക് തടഞ്ഞ് വെട്ടികൊലപ്പെടുത്തുകയായിരുന്നു.

ഉപ്പയുടെ ഓരം പറ്റിയിരിക്കുന്ന ഹക്ക് മുഹമ്മദിന്‍റെ മകൻ ഹാഫിസുൽ ഹഖിന് അന്ന് അമ്മയുടെ ഉദരത്തിൽ അഞ്ച് മാസം പ്രായം. കൃത്യമായി പറഞ്ഞാൽ 2020 ആഗസ്റ്റ് 30 ഉത്രാട ദിവസം അർദ്ധരാത്രി 12 മണിയോടെയാണ്  ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ  ഹക്ക് മുഹമ്മദിനേയും സുഹൃത്ത് മിഥിലാജിനേയും കോണ്‍ഗ്രസ് ക്രിമിനല്‍ സംഘം അരുംകൊല ചെയ്തത്.

ജോലിക‍ഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ വെഞ്ഞാറമൂട്ടിലെ  തേമ്പാമൂട് ജംഗ്ഷനിൽ വച്ച് ബൈക്ക് തടഞ്ഞ് നിർത്തി ഇരുവരേയും വെട്ടികൊലപ്പെടുത്തുകയായിരുന്നു.സംഭവം നടന്ന് ഒരു വർഷമായിട്ടും ഇവിടത്തെ ജനങ്ങള്‍ക്ക് കൊലപാതകത്തിന്‍റെ നടുക്കം വിട്ടുമാറിയിട്ടില്ല. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത കോണ്‍ഗ്രസ് പ്രവർത്തകർക്ക് ആർക്കും ഇതുവരെയും ജാമ്യം ലഭിച്ചിട്ടില്ല.

അനശ്വര രക്തസാക്ഷികളായ ഹക്ക് മുഹമ്മദ്, മിഥിലാജ് എന്നിവരുടെ ഓർമദിനമായ ഇന്ന്  വൈകിട്ട് അഞ്ചിന് തേമ്പാമൂട് ജങ്‌ഷനിൽ നടക്കുന്ന അനുസ്മരണ സമ്മേളനം മന്ത്രി  പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

തങ്ങളുടെ പ്രിയ സഖാക്കള‍ുടെ  ഓർമക്കായി  സഹപ്രവർത്തകരായിരുന്ന ഡി വൈ എഫ് ഐ പ്രവർത്തകർ നിർദ്ധനരായ ഒരു കുടുംബത്തിന് വീട് വച്ച് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ‘ഓർമയ്ക്കൊരു വീട്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്കും ഇന്ന് തുടക്കമിടും. മൂഴി സ്വദേശിനിയായ അജിതകുമാരിക്കാണ് വീട് വച്ചുനൽകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News