കാക്കനാട് ലഹരി മരുന്ന് കേസ്; പ്രതികളെ ചെന്നൈയിലെത്തിച്ചു

കൊച്ചി കാക്കനാട് ലഹരി മരുന്ന് കേസിൽ പ്രതികളെ തെളിവെടുപ്പിനായി ചെന്നൈയിലെത്തിച്ചു. പ്രതികളായ മുഹമ്മദ് ഫവാസ്, ശ്രീമോൻ എന്നിവരെയാണ് അന്വേഷണ സംഘം ചെന്നൈയിലെത്തിച്ചത്. ലഹരി മരുന്ന് എത്തിയത് ചെന്നൈയിൽ നിന്നാണെന്ന് കണ്ടെത്തിയതോടെയാണ് പ്രതികളുമായി അന്വേഷണ സംഘം ചെന്നെെയിലേക്ക് തിരിച്ചത്.

രാജ്യാന്തര വിപണിയിൽ 11കോടി വിലമതിക്കുന്ന ഒന്നേകാൽ കിലോഗ്രാം ലഹരിമരുന്നാണ് കസ്റ്റംസും എക്സ്സൈസും ചേർന്ന് കാക്കനാട് ഫ്ലാറ്റിൽ നിന്ന് പിടികൂടിയത്. ഇതിൻ്റെ ഉറവിടം തേടിയാണ് അന്വേഷണ സംഘം പ്രതികളുമായി ചെന്നൈയലേക്ക് തിരിച്ചത്.

പ്രതികളായ മുഹമ്മദ് ഫവാസ്, ശ്രീമോൻ എന്നിവരെയാണ് ചെന്നൈയിൽ തെളിവെടുപ്പിനായി കൊണ്ടുപോയത്. പ്രതികൾ ചെന്നൈയിലെ ഒരു ഏജൻ്റ് വഴിയാണ് കോടികൾ വിലമതിക്കുന്ന ലഹരി മരുന്നത് സംഘടിപ്പിച്ചതെന്നാണ് അന്വേഷണ സംഘം കണക്ക് കൂട്ടുന്നത്.

നിലവിൽ കേസിൽ 5 പ്രതികളാണ് കസ്റ്റഡിയിലുള്ളത്. ഇവർക്കു പുറമേ കേസിൽ മാറ്റാരൊക്കെ ഉൾപ്പെട്ടിട്ടുണ്ടെന്നും അന്വേഷണ സംഘം പരിശോധിക്കും. നിലവിൽ കോഴിക്കോട് സ്വദേശി ഷബ്ന, ഇടുക്കി വണ്ണപ്പുറം സ്വദേശി മുഹമ്മദ് അഫ്സൽ, കാസർകോട് സ്വദേശി മുഹമ്മദ് അജ്മൽ എന്നിവരുടെ ചോദ്യം ചെയ്യൽ കൊച്ചായിൽ തുടരുകയാണ്. ഇവരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ എക്സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത തിരുവല്ല സ്വദേശി തയ്യിബ ഔലാദിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് നാളെ കോടതിയിൽ അപേക്ഷ നൽകും.

പ്രതികൾ പിടിയിലായ 19 ന് രാത്രി എക്സൈസ് ഓഫീസിലെത്തി തയ്യിബയെ കൂട്ടിക്കൊണ്ട് പോയ സൈനികനെന്നു പരിചയപ്പെടുത്തിയ യുവാവിനെ കണ്ടെത്താനും അന്വേഷണ സംഘം ശ്രമം തുടങ്ങി. ലഹരിമരുന്ന് കേസിൽ ഇയാൾക്കും പങ്കുണ്ടെന്നാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News