കോഴിക്കോട് 20 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

കോഴിക്കോട് കുന്നമംഗലത്ത് 20 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. കഞ്ചാവ് കടത്ത് സംഘാംഗങ്ങൾ ആണ് പിടിയിലായത്. തൃശ്ശൂർ സ്വദേശികളായ ലീന, സനൽ എന്നിവരാണ് 20 കിലോ കഞ്ചാവുമായി പിടിയിലായത്.

തൃശ്ശൂരിൽ നിന്നും വയനാട്ടിലേക്ക് കടത്താനായിരുന്നു ഇവരുടെ ശ്രമം. ഇവർ കഞ്ചാവ് കടത്താനുപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

തൃശ്ശൂരിൽ ബ്യൂട്ടിപാർലർ നടത്തിയിരുന്ന ലീനയും, ബേക്കറി ജീവനക്കാരനായ സനലും ലോക്ഡൗൺ സമയത്ത് കോഴിക്കോട് ചേവരമ്പലത്ത് വീടെടുത്താണ് കഞ്ചാവ് കടത്താൻ തുടങ്ങിയത്. ഇവർ ഉപയോഗിച്ച വാഹനത്തിന്റെ നമ്പർ വ്യാജമെന്നും പൊലീസ് കണ്ടെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here