പ്രതീക്ഷ നഷ്ടപ്പെട്ടു; കോണ്‍ഗ്രസ് വിട്ട് എ വി ഗോപിനാഥ്

അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് എ വി ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടു. ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിൽ ഉണ്ടായ പൊട്ടിത്തെറിയെത്തുടര്‍ന്നാണ്  ഗോപിനാഥ് രാജി വെച്ചത്. കോണ്‍ഗ്രസിന്‍റെ പ്രാഥമിക അംഗത്വം ഗോപിനാഥ് രാജിവെച്ചു.

വികാരാധീനനായായിരുന്നു വാർത്താ സമ്മേളനത്തിൽ ഗോപിനാഥിന്റെ രാജി പ്രഖ്യാപനം. കോൺഗ്രസ് എന്റെ ജീവനാഡിയാണ്. കുട്ടിക്കാലം മുതൽ കോൺഗ്രസ് പ്രവർത്തകനാണ്. മനസ്സിനെ തളർത്തുന്ന സാഹചര്യങ്ങൾ എല്ലാ ദിവസവുമുണ്ടാകുന്നു.

പ്രതീക്ഷയില്ലാത്ത യാത്ര അവസാനിപ്പിക്കാൻ മനസ്സ് പറയുന്നു.  പ്രതീക്ഷ നഷ്ടപ്പെട്ട സാധാരണ കോൺഗ്രസ് പ്രവർത്തകരിലൊരാളാണ് ഞാൻ. കോൺഗ്രസിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ഞാൻ തടസ്സക്കാരനാവുന്നുണ്ടോ എന്ന് സംശയമുണ്ട്. വിതുമ്പിക്കരഞ്ഞുകൊണ്ട് ഗോപിനാഥ് പറഞ്ഞു.

അനിൽ അക്കരയ്ക്ക് മറുപടിയും ഗോപിനാഥ് നല്‍കി. ആരുടെയും അടുക്കളയിൽ എച്ചിൽ നക്കാൻ പോയിട്ടില്ല. സ്ഥാനമാനങ്ങൾക്ക് വേണ്ടി എച്ചിൽ നക്കുന്ന സ്വഭാവമില്ല. പ്രത്യേക ജനുസ്സിൽപ്പെട്ട കോൺഗ്രസുകാരനാണ് ഞാൻ. ഹൃദയത്തിൽ ഈശ്വരനെപ്പോലെ പ്രതിഷ്ഠിച്ച നേതാവാണ് കരുണാകരൻ. ആ നേതാവിന് നന്ദി. ഗോപിനാഥ് മറുപടി നല്‍കി.

പിണറായി ചങ്കുറപ്പുള്ള നേതാവ് ഗോപിനാഥ് പറഞ്ഞു.  തന്നോടൊപ്പം 11 അംഗങ്ങളും കൂടെയുണ്ടെന്നും ഗോപിനാഥ്. പട്ടിക അംഗീകരിക്കുന്നുവെന്നും ഗോപിനാഥ് കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here