മഞ്ച് എനിക്കൊരുപാടിഷ്ടമാണെന്ന് മനസിലാക്കി റോഡിൽ മുഴുവൻ മഞ്ച് വിതറി ഞെട്ടിച്ചതൊന്നും ഞാൻ മറന്നിട്ടില്ല:എലീന പടിക്കൽ

ഏഴ് വർഷത്തെ പ്രണയം ഇന്ന് പൂവണിഞ്ഞു!! എലീനയും രോഹിത്തും വിവാഹിതരായി

നടിയും അവതാരകയുമായ എലീന പടിക്കൽ വിവാഹിതയായി. ഇന്ന് രാവിലെ കോഴിക്കോട് വെച്ചായിരുന്നു ചടങ്ങുകൾ. കോഴിക്കോട് സ്വദേശി രോഹിത് പ്രദീപ് ആണ് വരൻ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.അവതാരകയായി തിളങ്ങിയ എലീന, ബിഗ് ബോസ് മത്സരാർഥിയായും ശ്രദ്ധ നേടിയിരുന്നു. കോട്ടയം സ്വദേശി ഫിലിപ്പോസ് പടിക്കലിന്റെയും ബിന്ദുവിന്റെയും ഏകമകളാണ് എലീന . കോഴിക്കോട് സ്വദേശിയായ രോഹിത് ബിസിനസ്സുകാരനാണ്.

എലീനയുടെ സുഹൃത്തായ അക്ഷരയാണ് രോഹിത്തിനെ എലീനക്ക് പരിചയപ്പെടുത്തുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലാകുകയായിരുന്നു.ഭക്ഷണത്തിലും ഡ്രൈവിങ്ങിലും അടക്കം ഒട്ടേറെ കാര്യങ്ങളിൽ രോഹിത്തുമായി സാമ്യമുണ്ട് എന്നാണ് എലീന പറയുന്നത്.

“സർപ്രൈസുകൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന എനിക്ക് സർപ്രൈസുകളുടെ ഒരു വലിയ ലിസ്റ്റ് തന്നെ രോഹിത് ഒരുക്കി.മഞ്ച് എനിക്കൊരുപാടിഷ്ടമാണെന്ന് മനസിലാക്കി റോഡിൽ മുഴുവൻ മഞ്ച് വിതറി ഞെട്ടിച്ചതൊന്നും ഞാൻ മറന്നിട്ടില്ല.എനിക്കിഷ്ടമുള്ള സ്ഥലങ്ങളിൽ എന്നെ എത്തിക്കുക,ഇഷ്ട്ടപ്പെട്ട വണ്ടി സമ്മാനിക്കുക തുടങ്ങി എന്നെ എങ്ങനെയൊക്കെ ഇപ്രെസ്സ് ചെയ്യാമോ അതെല്ലാം രോഹിത് ചെയ്തുകൊണ്ടേയിരുന്നു.സ്വഭാവത്തിലും ഇഷ്ട്ടങ്ങളിലുമൊക്കെ ഒരുപാട് സാമ്യങ്ങൾ തോന്നി.അങ്ങനെയാണ് പ്രേമിക്കാം എന്ന് തീരുമാനിക്കുന്നത്.പക്ഷെ വീട്ടുകാരിൽ നിന്നും എതിർപ്പുകൾ വന്നു തുടങ്ങിയപ്പോൾ വിവാഹം വേണ്ട ,പക്ഷെ വേറെ വിവാഹത്തിന് നിർബന്ധിക്കരുത് എന്ന് ഞങ്ങൾ രണ്ടുപേരും വീട്ടുകാരെ അറിയിച്ചു.ഒടുവിൽ ഇരുവീട്ടുകാരും സമ്മതം മൂളി.പരസ്പരം ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നത് കൊണ്ടാണ് ഏഴു വര്ഷമൊക്കെ പ്രേമിക്കാൻ കഴിയുന്നത് “

എലീന ഫുൾടൈം ഹാപ്പി ആണ്.  നല്ലൊരു വൈബ് ആണ്  എലീന കുറേ സംസാരിക്കുന്ന ആളാണെങ്കിൽ ഞാൻ നന്നായി കേട്ടിരിക്കുന്ന ആളാണ്.  അങ്ങനെയുള്ളവർ നന്നായി യോജിച്ചു പോകുമല്ലോ. എനിക്ക് പറ്റിയ ആളാണ് എന്നു തോന്നിയപ്പോൾ പ്രണയം പറഞ്ഞു. ഒടുവിൽ ‘യെസ്’ എന്ന മറുപടി കിട്ടിയത്.എന്നാണ് രോഹിതിന്റെ മറുപടി

ഡാർക്ക് മെറൂൺ നിറത്തിലുള്ള കാഞ്ചീപുരം സാരിയാണ് എലീന ധരിച്ചത്. കസവ് മുണ്ടും ജുബ്ബയുമായിരുന്നു രോഹിത്തിന്റെ വേഷം.വിവാഹ നിശ്ചയം ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു.വിവാഹം ഹിന്ദു ആചാരപ്രകാരവും നടന്നു. നിരവധി പേരാണ് നവവധൂവരന്മാർക്ക് ആശംസയുമായി രം​ഗത്തെത്തിയത്.

കൈരളിയുടെ കിച്ചൻ മാജിക് പ്രോഗ്രാമിന്റെ അവതാരക കൂടിയാണ് എലീന .വിവാഹത്തിന് തൊട്ടുമുൻപ് കിച്ചൻ മാജിക് ടീം ഒരുക്കിയ ഹൽദി ചടങ്ങുകളുടെ ചിത്രങ്ങളും വിഡിയോയും വൈറൽ ആയിരുന്നു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News