ഉമ്മൻ‌ചാണ്ടിയോടും എ ഗ്രൂപ്പിനോടുമുള്ള അതൃപ്തി പരസ്യമാക്കി തിരുവഞ്ചൂർ

ഉമ്മൻ‌ചാണ്ടിയോടും എ ഗ്രൂപ്പിനോടുമുള്ള അതൃപ്തി പരസ്യമാക്കി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഗ്രൂപ്പിൽ നിന്നുള്ള എല്ലാ കാര്യങ്ങളും തന്നെ അറിയിക്കാറില്ലെന്നും വിളിക്കാത്ത ചാത്തതിന് ഉണ്ണാൻ പോകാൻ കഴിയുമോയെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

365 ദിവസവും ഒരുപോലെ നിൽക്കുന്നതല്ല ഗ്രൂപ്പിൻ്റെ ചൂട്. ചിലപ്പോൾ അത് തണുത്ത് പോകും. ഡിസിസി പുനഃസംഘടനയിൽ സുധാകരനെ പിന്തുണച്ച തിരുവഞ്ചൂർ പുന:സംഘടനയിൽ സുധാകരന് വീഴ്ച പറ്റിയിട്ടില്ലെന്നും ഒറ്റപ്പെട്ട സംഭവങ്ങളെ അങ്ങനെ കണ്ടാൽ മതിയെന്നും പറഞ്ഞു.

ഡിസിസി അധ്യക്ഷ പട്ടിക വന്നതോടുകൂടിയാണ് എ ഗ്രൂപ്പിന്റെ തട്ടകമായ കോട്ടയത്ത് പുതിയ ഗ്രൂപ്പ് സമവാക്യങ്ങൾ വന്നുതുടങ്ങിയത്. തനിക്ക് നേരിടേണ്ടി വന്ന അവഗണനയും
അഭ്യന്തരമന്ത്രി സ്ഥാനത്തുനിന്നും മാറേണ്ടിവന്നത്തിലെ അമർഷവും
തിരുവഞ്ചൂരിന് ഉമ്മൻ‌ചാണ്ടിയിൽ നിന്ന് അകലാൻ നേരത്തെ തന്നെ കാരണമായിരുന്നു.

പിന്നീട് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് തിരുവഞ്ചൂരിനെ നിർദേശിക്കാതെ ഇരുന്നത് മുതൽ ഉമ്മൻ‌ചാണ്ടിയുമായി ഒരുപാട് അകലെയായി. അടുത്തകാലത്തായി ഗ്രൂപ്പ് നിലപാടുകളിൽ നിന്ന് മാറി നിൽക്കുന്നു എന്ന പ്രതീതി ശക്തമായിരിക്കെയാണ് ഗ്രൂപ്പിനോടുള്ള അതൃപ്‌തി തിരുവഞ്ചൂർ പരസ്യമാക്കിയത്.

ഡിസിസി ലിസ്റ്റിൽ ഉമ്മൻ‌ചാണ്ടി പരസ്യമായി എതിർപ്പ് രേഖപ്പെടുത്തിയത് ശരിയായില്ലെന്നു പറഞ്ഞ തിരുവഞ്ചൂർ പുന:സംഘടനയിൽ സുധാകരന് വീഴ്ച പറ്റിയിട്ടില്ലെന്നും ആവർത്തിച്ചത് പരസ്യമായി ഉമ്മൻ‌ചാണ്ടിയെ തള്ളിപറയൽ ആയിരുന്നു.

തിരുവഞ്ചൂരിനെ മുന്നിൽ നിർത്തി എ ഗ്രൂപ്പിനെ തകർക്കാനും ഉമ്മൻ‌ചാണ്ടിയെ അപ്രസക്തനാക്കാനുമുള്ള സുധാകര വിഭാഗത്തിന് നീക്കങ്ങളിലൊന്നായിരുന്നു ഡിസിസി പട്ടികയിൽനിന്നും ഉമ്മൻചാണ്ടിയുടെ പേര്കാരനെ തടഞ്ഞത്.

ഗ്രൂപ്പ് സമവാക്യവും ശാക്തികബലാബലവും എല്ലാം എ ഗ്രൂപ്പിനകത്ത് മാറിമറിയുമ്പോൾ ഗ്രൂപ്പിലേ രണ്ടാംനിര നേതാക്കളിൽ ആരൊക്കെ ഇനി തിരുവഞ്ചൂരിന് ഒപ്പം നിൽക്കുമെന്നുമാണ് കാണേണ്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News