ഹഖ് മുഹമ്മദിന്‍റെയും മിഥിലാജിന്‍റെയും രക്തസാക്ഷി ദിനാചരണത്തിന് തുടക്കം

വെഞ്ഞാറമൂട് ഇരട്ടക്കൊലയ്ക്ക് ഇന്ന് ഒരാണ്ട്. ഡിവൈഎഫ്ഐ പ്രവർത്തകരായ ഹഖ് മുഹമ്മദിനെയും മിഥിലാജിനെയും കോൺഗ്രസ് കൊലപ്പെടുത്തിയന്‍റെ രക്തസാക്ഷി ദിനാചരണത്തിന് തുടക്കമായി. മന്ത്രി വി.ശിവൻകുട്ടി തേമ്പാമൂട്ടിൽ പുഷ്പാർച്ചന നടത്തി. വൈകീട്ട് അനുസ്മരണ സമ്മേളനം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

ക‍ഴിഞ്ഞ തിരുവോണത്തലേന്നാണ്  ഡിവൈഎഫ്ഐ പ്രവർത്തകരായ ഹഖ് മുഹമ്മദിനെയും മിഥിലാജിനെയും കോൺഗ്രസ് ഗുണ്ടകൾ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ഒരാണ്ടാകുമ്പോൾ അവരുടെ ഓർമയിലാണ് ആ നാട് ഇന്നും. രക്തസാക്ഷി ദിനാചരണത്തിന്‍റെ ഭാഗമായി ഡിവൈഎഫ്ഐ ജില്ലയിലെ എല്ലാ യൂണിറ്റ് കേന്ദ്രങ്ങളിലും പ്രഭാതഭേരി മു‍ഴക്കി.

കൊലപാതകം നടന്ന തേമ്പാമൂട് ജംഗ്ഷനിൽ മന്ത്രി വി.ശിവൻകുട്ടിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടന്നു. ജനങ്ങളുടെ പ്രിയപ്പെട്ട രണ്ടു സഖാക്കളെ കൊന്നൊടുക്കിയ കോൺഗ്രസിന്‍റെ പതനത്തിനെയും മന്ത്രി ചൂണ്ടിക്കാട്ടി.

ഡിവൈഎഫ് സംസ്ഥാന സെക്രട്ടറി എ.എ റഹിം പ്രസിഡന്‍റ് എസ് സതീഷ് എന്നിവർ ചേർന്ന് പതാകയുയർത്തി. വൈകീട്ട് നടക്കുന്ന അനുസ്മരണ സമ്മേളനം ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് കൂടിയായ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ കേസ് വിചാരണയുടെ ഘട്ടത്തിലാണ്. ഇരുവരുടെയും കുടുംബത്തിന്  സിപിഐഎമ്മും ഡിവൈഎഫ്ഐയും ചേർന്ന് സംരക്ഷണമൊരുക്കുകയും ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News