അയ്യപ്പനും കോശിയും ഹിന്ദി റീമേക്ക്; പൃഥ്വിയുടെ റോളിൽ എത്തുന്നത് അഭിഷേക്​ ബച്ചനല്ല, ഈ താരമാണ്

അയ്യപ്പനും കോശിയും ചിത്രത്തിന്‍റെ ഹിന്ദി റീമേക്കിൽ പൃഥിരാജിന്‍റെ റോളില്‍ അഭിഷേക്​ ബച്ചനുണ്ടാകില്ലെന്ന്​ റിപ്പോർട്ട്. അഭിഷേകിന്​ പകരം അർജുൻ കപൂറെത്തുമെന്നാണ്​ വിവരം. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

സംവിധായകൻ ജഗൻ ശക്തി ഒരുക്കുന്ന ചിത്രത്തിൽ ബിജു മേനോൻ അവതരിപ്പിച്ച അയ്യ​പ്പ​ന്‍റെ വേഷം ചെയ്യുക ജോൺ എബ്രഹാമായിരിക്കും. അർജുൻ സിനിമയിലെത്തുന്നതിന്‍റെ ഭാഗമായി സംവിധായകനുമായി കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുകൾ പുറത്തുവരുന്നു. ജോണും അർജുനും നിലവിൽ ഏക്​ വില്ലൻ രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണത്തിലാണ്.

അയ്യപ്പനും കോശിയുടെയും റീമേക്ക്​ അവകാശം ജോൺ എബ്രഹാം സ്വന്തമാക്കിയിരുന്നു. ജോണിന്‍റെ നിർമാണ കമ്പനിയായ ജെ.എ എന്‍റര്‍ടെയിന്‍മെന്‍റാണ്​ ചിത്രം നിർമിക്കുക. തമിഴിലും തെലുങ്കിലും ചിത്രം റീമേക്ക്​ ചെയ്യുമെന്ന്​ നേരത്തെ അറിയിച്ചിരുന്നു. 2020ലെ മലയാളത്തിലെ സൂപ്പർ ഹിറ്റുകളിലൊന്നായ അയ്യപ്പനും കോശിയും അനാർക്കലിക്ക്​ ശേഷം സച്ചി സംവിധാനവും രചനയും നിർവഹിച്ച ചിത്രമായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News