എ.വി ഗോപിനാഥ് പാര്‍ട്ടി വിട്ടുപോകില്ല; കോണ്‍ഗ്രസിന്റെ വരാന്‍ പോകുന്ന രൂപവും ഭാവവും ആറ് മാസത്തിനുള്ളില്‍ പിടികിട്ടും: കെ സുധാകരന്‍

കോണ്‍ഗ്രസിന്റെ വരാന്‍ പോകുന്ന രൂപവും ഭാവവും ആറ് മാസത്തിനുള്ളില്‍ പിടികിട്ടുമെന്നും എ.വി ഗോപിനാഥ് പാര്‍ട്ടി വിട്ടുപോകുമെന്ന് വിശ്വസിക്കുന്നില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. ഗോപിനാഥുമായി ആത്മബന്ധമുണ്ടെന്നും തന്നെ കൈവിട്ടുപോകില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

എന്നും താങ്ങും തണലുമായി ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമുണ്ടാകണമെന്നാണ് ആഗ്രഹം. എല്ലാവരെയും സഹകരിപ്പിക്കാന്‍ പാര്‍ട്ടിയുടെ അച്ചടക്കം ലംഘിക്കാനാകില്ലെന്നും സഹകരിക്കണമെന്നാണ് എല്ലാവരോടും പറയുന്നതെന്നും സുധാകരന്‍ പറഞ്ഞു. വിവാദവുമായി മുന്നോട്ടു പോകാന്‍ കഴിയില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

ഈ വിഷയത്തിലുള്ള പാര്‍ട്ടിയുടെ അഭിപ്രായങ്ങളെല്ലാം പ്രകടിപ്പിച്ചു കഴിഞ്ഞുവെന്നും അതിനാല്‍ തന്നെ ഇതില്‍ ഇനി പരസ്യപ്രതികരണം ഭൂഷണമാണോയെന്ന് നേതാക്കള്‍ ചിന്തിക്കണം. അത് അടഞ്ഞ അധ്യായമാണെന്നും സുധാകരന്‍ വ്യക്തമാക്കി.ഇത്തരം ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നും വിവാദങ്ങളുടെ ചാപ്റ്റര്‍ ക്ലോസ് ചെയ്തുവെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News