കോണ്‍ഗ്രസ് വിടാനൊരുങ്ങി കെ.പി.സി.സി മുന്‍ സെക്രട്ടറി പി.എസ്. പ്രശാന്ത്

കോണ്‍ഗ്രസ് വിടാന്‍ ഒരുങ്ങി കെ.പി.സി.സി മുന്‍ സെക്രട്ടറി പി.എസ്. പ്രശാന്ത്. കെ സി വേണുഗോപാല്‍ ബിജെപി ഏജന്റെന്നും കെ.സിയുടെ പ്രവര്‍ത്തനങ്ങള്‍ സംശയാസ്പദമെന്നും പ്രശാന്തിന്റെ ആരോപണം. തെളിവുകള്‍ നിരത്തി പ്രശാന്ത് രാഹുലിന് കത്തയച്ചു. കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി തന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ച പാലോട് രവി ഡിസിസി അധ്യനായി.

പരാതി ഉന്നയിച്ച തനിക്കെതിരെ, അച്ചടക്കനടപടി. ഇതിന്റെ പ്രതിഷേധത്തിലാണ് കെ.പി.സി.സി മുന്‍ സെക്രട്ടറി പി.എസ്. പ്രശാന്ത്. തനിക്ക് നേതൃത്വത്തില്‍ നിന്ന് നീതി കിട്ടിയില്ലെന്ന് ആരോപിക്കുന്ന പ്രശാന്ത് പാര്‍ട്ടി വിടാന്‍ ഒരുങ്ങന്നതായാണ് സൂചന. ഇതിന് മുന്നോടിയായാണ് പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ ഉയര്‍ത്തി അദ്ദേഹം രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിരിക്കുന്നത്.

കെ സി വേണുഗോപാല്‍ ബിജെപി ഏജന്റ് ആണ് എന്നാണ് പി എസ് പ്രശാന്തിന്റെ പ്രധാന ആരോപണം. ഇതിനുള്ള തെളിവുകള്‍ ഉള്‍പ്പെടെ പ്രശാന്ത് രാഹുല്‍ ഗാന്ധിക്ക് കൈമാറിയെന്നാണ് സൂചന. കെസി വേണുഗോപാലിന്റെ എഐസിസിയിലെ നിയമനം പുനപരിശോധിക്കണം. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയുടെ ഏജന്റായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം.

ജനിച്ചുവളര്‍ന്ന പ്രദേശത്ത് രാഷ്ട്രീയ സ്വാധീനമില്ലാത്ത വ്യക്തിയാണ് അദ്ദേഹം. എന്നാല്‍ തനിക്ക് രാഷ്ട്രീയ അഭയം നല്‍കിയ ജില്ലയില്‍ പാര്‍ട്ടിയുടെ നാശത്തിന് അദ്ദേഹത്തിന്റെ ഇടപെടല്‍ കാരണമായി എന്നും പിഎസ് പ്രശാന്ത് ചുണ്ടിക്കാട്ടുന്നു. തിരുവനന്തപുരത്ത് പാലോട് രവിയെ അധ്യക്ഷനാക്കിയതിന് എതിരെയും പ്രശാന്ത് വിമര്‍ശിക്കുന്നു.

തന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചയാളാണ് പാലോട് രവി. ഇതിന്റെ തെളിവുകള്‍ തോല്‍വി പഠിക്കുന്ന കമ്മീഷന്‍ താന്‍ കൈമറിയിട്ടുണ്ട്.
ഇത്തരം ഒരാളെ ഡിഡിസി അധ്യക്ഷനാക്കിയ തീരുമാനം പുനപരിശോധിക്കണമെന്നും പ്രശാന്ത് ആവശ്യപ്പെടുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക                                                                                                                                                                                  

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News