യുഡിഎഫിന് ഭരണം കിട്ടാതിരുന്നത് കയ്യിലിരുപ്പ് മൂലം; ആഞ്ഞടിച്ച് ആര്‍.എസ്.പി

തെരഞ്ഞെടുപ്പിലെ പരാജയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതെ യുഡിഎഫ് യോഗത്തിലേക്ക് ഇല്ലെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ്. യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കേണ്ട എന്ന നിലപാട് ആര്‍.എസ്.പിയില്‍ ഉയര്‍ന്നതായി എ.എ അസീസ്. ഇക്കാര്യത്തില്‍ ശനിയാഴ്ച ചേരുന്ന സംസ്ഥാന കമ്മിറ്റിയില്‍ തീരുമാനമുണ്ടാകും.

യു.ഡി.എഫില്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് ഇതുവരെ പരിഹാരമുണ്ടായില്ല. യുഡിഎഫിന് ഭരണം കിട്ടാതിരുന്നത് കയ്യിലിരുപ്പ് മൂലമെന്നും ഇന്നത്തെ നിലയില്‍ പോകാനാകില്ലെന്ന് കാട്ടി കത്ത് നല്‍കിയെന്നും അസീസ് പറഞ്ഞു. യു.ഡി.എഫ് വിടുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ലെന്നും എ.എ അസീസ് പറഞ്ഞു.

തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്പി കോണ്‍ഗ്രസിന് കത്തു നല്‍കിയിരുന്നു. എന്നാല്‍ കത്തു നല്‍കി 40 ദിവസം പിന്നിട്ടിട്ടും ഒരു നടപടിയും ഇല്ലെന്ന് ആര്‍എസ്പി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

ഈ സാഹചര്യത്തില്‍ യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കേണ്ടെന്നാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന ആര്‍എസ്പി നേതൃയോഗത്തില്‍ തീരുമാനിച്ചത്. അതേസമയം നിലവിലെ സാഹചര്യത്തില്‍ ആര്‍എസ്പി യുഡിഎഫ് മുന്നണി വിടണമെന്നും ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യമടക്കം നേതൃയോഗത്തില്‍ ചര്‍ച്ചയായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക  

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News