മലപ്പുറത്ത് ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം

മലപ്പുറം ചേളാരിയില്‍ ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം. മരണത്തില്‍ ദുരൂഹതയെന്ന് പരാതിയുയര്‍ന്നതോടെയാണ് താഴെ ചേളാരി ചോലയ്ക്കല്‍ വീട്ടില്‍ തിരുത്തുമ്മല്‍ അബ്ദുള്‍ അസീസിന്റെ മൃതദേഹം പുറത്തെടുത്തത്.

ജൂലൈ 31 നായിരുന്നു അബ്ദുള്‍ അസീസിന്റെ മരണം. ഭാര്യയും മക്കളും മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണംവേണമെന്നുമാവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. സബ്കലക്ടറുടെയും ആര്‍ഡിഓയുടെയും സാന്നിധ്യത്തിലാണ് ഖബര്‍ തുറന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്‌മോര്‍ട്ടം. സഹോദരന്‍ മുഹമ്മദിന്റെ വീട്ടിലാണ് അബ്ദുള്‍ അസീസ് മരിച്ചത്

അബ്ദുള്‍അസീസിന്റെ മരണവിവരം ഭാര്യയെയും മക്കളെയും അറിയിയ്ക്കാതെ സഹോദരന്റെ മഹല്ലിലെ ഖബര്‍സ്ഥാനില്‍ സംസ്‌കരിച്ചു. അസീസിന്റെ പേരിലുള്ള രണ്ടുകോടി രൂപയുടെ സ്വത്ത് സഹോദരന്റെ പേരിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. മരണം കൊലപാതകമാണെന്നും സഹോദരനും മകനുമാണ് പ്രതികളെന്നും അസീസിന്റെ ഭാര്യയും മക്കളും ആരോപിച്ചിരുന്നു. തിരൂരങ്ങാടി പോലിസാണ് കേസ് അന്വേഷിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here