ഇനി  നിരവധി കോണ്‍ഗ്രസുകാര്‍ എ.വി. ഗോപിനാഥിന്റെ പാത പിന്തുടരും: എ കെ ബാലന്‍

പാലക്കാട് ജില്ലയെ സംബന്ധിച്ച് നിരവധി കോണ്‍ഗ്രസുകാര്‍ എ.വി.ഗോപിനാഥിന്റെ പാതയില്‍ വരുമെന്ന് മുന്‍ മന്ത്രി എ കെ ബാലന്‍. ഇത്തരം സംഭവങ്ങള്‍ പാലക്കാട് മാത്രമല്ല കേരളമാകെയുള്ള കോണ്‍ഗ്രസില്‍ ഉണ്ടാകും.

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് എങ്ങാനും വന്നിരുന്നെങ്കിലുള്ള ദുരവസ്ഥയെ പറ്റിയാണ് ജനങ്ങള്‍ ചിന്തിക്കുന്നത്. കോണ്‍ഗ്രസിനെ കേഡര്‍ സ്വഭാവത്തിലുള്ള പാര്‍ടിയാക്കാനാണ് കെ സുധാകരന്‍ ശ്രമിക്കുന്നതെന്നും എ കെ ബാലന്‍ പറഞ്ഞു.

എ.വി. ഗോപിനാഥിന്റെ നിലപാടെന്താണെന്നറിയില്ലെന്നും രാഷ്ട്രീയ സമീപനം അദ്ദേഹം വ്യക്തമാക്കട്ടെയെന്നും ഉചിതമായ തീരുമാനം അതിനു ശേഷമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം മുസ്ലീം ലീഗിലും ഇത്തരം പ്രശ്‌നങ്ങള്‍ വന്നു കഴിഞ്ഞുവെന്നും എ കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക  

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News