ഹരിയാനയിൽ പ്രതിഷേധിച്ച കര്‍ഷകര്‍ക്കെതിരെ കേസ്; രാജ്യവ്യാപക പ്രതിഷേധം ശക്തം

ഹരിയാനയില്‍ പൊലീസ് ലാത്തിച്ചേര്‍ജിനെതിരെ പ്രതിഷേധിച്ച കര്‍ഷകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. സിര്‍സയില്‍ ഉപരോധം നടത്തിയ നൂറിലേറെ കര്‍ഷകര്‍ക്കെതിരെയാണ് കേസെടുത്തത്. ഹരിയാനയിലെ കര്‍ണാലില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടിയില്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ എത്തിയപ്പോഴായിരുന്നു കര്‍ഷകര്‍ പ്രതിഷേധിച്ചത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനെത്തിയപ്പോഴായിരുന്നു കര്‍ഷകര്‍ക്കെതിരെ പൊലീസ് ലാത്തിവീശിയത്.

സംഘര്‍ഷത്തില്‍ ഒരു കര്‍ഷകന്‍ തലയ്ക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് മരണപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയുമുണ്ടായി. കര്‍ണാലിലെ പൊലീസ് നടപടികള്‍ക്ക് പിന്നാലെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് കര്‍ഷക സംഘടനകള്‍.

കര്‍ണാലിലെ പൊലീസ് നടപടിയില്‍ ന്യായീകരണം കണ്ടെത്തിയ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, ആയുഷ് സിന്‍ഹയ്ക്ക് എതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് അറിയിച്ചു.അതേസമയം,കർണലിൽ കർഷകർക്ക് നേരെ നടന്നത് നരനായാട്ട് ആണെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News