മമ്മൂക്കയ്ക്കും ലാലേട്ടനും പിന്നാലെ ടൊവിനോ തോമസിനും യുഎഇയുടെ ഗോള്‍ഡന്‍ വിസ

ചലച്ചിത്ര താരം ടൊവിനോ തോമസിന് യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചു. ദുബായ് എമിഗ്രേഷന്‍ അധികൃതരില്‍ നിന്ന് ടൊവിനോ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി.

പത്ത് വര്‍ഷത്തേക്കാണ് ഗോള്‍ഡന്‍ വിസ. നേരത്തെ മമ്മൂട്ടി , മോഹന്‍ലാല്‍, എന്നിവര്‍ക്ക് യു എ ഇ ഗോള്‍ഡന്‍ വിസ നല്‍കിയിരുന്നു

നേരത്തെ ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് ഉള്‍പ്പടെയുള്ള സിനിമ താരങ്ങള്‍ക്കും സാനിയ മിര്‍സ ഉള്‍പ്പടെയുള്ള കായിക താരങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ നല്‍കിയിരുന്നു.

വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്കാണ് യു എ ഇ ഗോള്‍ഡന്‍ വിസ നല്‍കുന്നത്. ഇന്ത്യന്‍ ചലച്ചിത്ര മേഖലക്കുള്ള യു എ ഇ സര്‍ക്കാരിന്റെ ആദരം കൂടിയാണ് ഇത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News