പൊലീസ് സ്​റ്റേഷന്​ തീവെച്ച യുവാവ് പിടിയിൽ; കാരണം വിചിത്രമെന്ന് പൊലീസ്

പൊലീസ്​ സ്​റ്റേഷന്​ തീവെച്ച യുവാവ് ​ പിടിയിൽ . ഗുജറാത്തിലെ രാജ്​കോട്ടിലാണ്​ സംഭവം. 23 കാരനായ ദേവ്‌ജി ചാവ്ഡയാണ്​​ ഞായറാഴ്​ച പൊലീസ് സ്​റ്റേഷന്​ തീയിട്ടത്​. എപ്പോഴും വഴക്കു പറഞ്ഞുകൊണ്ടിരിക്കുന്ന ഭാര്യയില്‍നിന്ന്​ രക്ഷപ്പെട്ട്​ കുറച്ചു ദിവസം സ്വസ്​ഥമായി ജയിലില്‍ കിടക്കാനാണ്​ കടുംകൈ ചെയ്​തതെന്നാണ്​ യുവാവിന്റെ പ്രതികരണം

സ്വസ്​ഥമായി ഭക്ഷണം കഴിച്ച്‌​ കുറച്ചുദിവസം ജയിലില്‍ കഴിച്ചുകൂട്ടുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നാണ്​ പൊലീസ്​ പറയുന്നത്​.അടുത്തിടെ വിവാഹം കഴിച്ച ഇയാള്‍ക്ക്​ വീട്ടിലെ ആവശ്യങ്ങള്‍ നിവര്‍ത്തിച്ചുകൊടുക്കുന്നതിന്​ സാധിച്ചിരുന്നില്ല.

ഇതുപറഞ്ഞ്​ ദിവസവും വീട്ടില്‍ ഭാര്യയുമായി വഴക്കിടാറുണ്ടെന്നും ദേവ്‌ജി പറയുന്നു. ഇതില്‍ മനംമടുത്താണ്​ പൊലീസ്​ സ്​റ്റേഷന്‍ തീയിട്ടത്​. ഇയാള്‍ ദിവസകൂലിക്ക്​ ജോലി ചെയ്​തിരുന്ന ആളാണെന്നും കാര്യമായ വരുമാനം ഉണ്ടായിരുന്നില്ലെന്നും പൊലീസ്​ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News