‘ഡാര്‍ക്ക് സീന്‍ വിടാം’ മുഴുനീള കോമഡി ചിത്രവുമായി പ്രിയതാരങ്ങള്‍; ജാന്‍-എ-മന്‍ പോസ്റ്റര്‍ പുറത്തുവിട്ടു

ആശങ്ക നിറഞ്ഞ കൊവിഡ് കാലത്ത് ആശ്വാസത്തിന്റെ പൊട്ടിച്ചിരിയുടെ അലകള്‍ തീര്‍ക്കാന്‍ മലയാളത്തിന്റെ യുവ താര നിര അണി നിരക്കുന്ന ‘ജാന്‍-എ-മന്‍’ എന്ന സിനിമയുടെ അദ്യ പോസ്റ്റര്‍ പുറത്തുവിട്ടു.

ചിത്രത്തിലെ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തിയാണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍ ടീസര്‍ ഇതിനോടകം പ്രേക്ഷക പ്രശംസ നേടിയിരുന്നു.

ഒരു ഫാമിലി കോമഡി എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തില്‍ ലാല്‍, അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗണപതി, ബേസില്‍ ജോസഫ്, സിദ്ധാര്‍ഥ് മേനോന്‍,അഭിരാം രാധാകൃഷ്ണന്‍, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു, ചെമ്പില്‍ അശോകന്‍ തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരവധി പുതുമുഖതാരങ്ങളും ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്.

കാനഡയില്‍ നഴ്‌സായി ജോലി ചെയ്യുന്ന ജോയി മോന്‍ എന്ന കഥാപാത്രം ഏകാന്ത ജീവിതത്തിനെ തുടര്‍ന്ന് തന്റെ മുപ്പതാം പിറന്നാള്‍ ആഘോഷിക്കുന്നതിനായി ഇന്ത്യയിലേ സുഹൃത്തുക്കളെ അടുത്തേക്ക് വരുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. ബേസില്‍ ജോസഫ് ആണ് ജോയി മോന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

കോമഡിയ്ക്ക് പ്രാധാന്യം കൊടുത്ത് കൊണ്ടുള്ള ഈ ഫാമിലി എന്റര്‍ടെയ്‌നര്‍ സംവിധാനം ചെയ്തിരിക്കുന്നത് ചിദംബരം ആണ്. ചിദംബരം പ്രശസ്ത ചലച്ചിത്രകാരന്മാര്‍ ആയ ജയരാജ്, രാജീവ് രവി,കെയു മോഹനന്‍ എന്നിവരുടെ കൂടെ സംവിധാനത്തിലും ഛായാഗ്രഹണത്തിലും അസിസ്റ്റന്റ് ആയും അസോസിയേറ്റ് ആയും 12 വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

അഭിനയത്തിന് പുറമെ നടന്‍ ഗണപതി സഹോദരന്‍ ചിദംബരത്തിന്റെ സിനിമയുടെ സഹരചയിതാവ് കൂടിയാണ്. അമല്‍ നീരദ്, സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവരുടെ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ച വിഷ്ണു തണ്ടാശേരി ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

വികൃതി എന്ന സിനിമക്ക് ശേഷം ചീയേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ലക്ഷ്മി വാരിയര്‍, ഗണേഷ് മേനോന്‍, സജിത്ത് കൂക്കല്‍,ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്ന് ആണ് ഈ സിനിമാ നിര്‍മ്മിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News