ഹരിയാനയിലെ പൊലീസ് അതിക്രമം; കേരള കർഷക സംഘം പ്രതിഷേധിച്ചു

ഹരിയാനയിൽ കർഷകർക്കെതിരായ പൊലീസ് അതിക്രമത്തിൽ കേരള കർഷക സംഘം പ്രതിഷേധിച്ചു. തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ഏ ജീസ് ഓഫീസിലേക്ക് കർഷക സംഘം പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. മാർച്ച് കർഷക സംഘം സംസ്ഥാന പ്രസിഡന്റ് എം വിജയകുമാർ ഉദ്ഘാടനം ചെയ്തു.

അതേസമയം, കഴിഞ്ഞ ദിവസം ഹരിയാനയില്‍ നടന്ന പൊലീസ് ആക്രമണത്തിൽ നിരവധി കർഷകർക്കാണ് പരിക്കേൽറ്റത്.സംഘര്‍ഷത്തില്‍ ഒരു കര്‍ഷകന്‍ തലയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് മരണപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയുമുണ്ടായി. കര്‍ണാലിലെ പൊലീസ് നടപടികള്‍ക്ക് പിന്നാലെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് കര്‍ഷക സംഘടനകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel