ADVERTISEMENT
യൂത്ത് ലീഗ് നേതാവ് പ്രതിയായ കുറ്റ്യാടി ജ്വല്ലറി തട്ടിപ്പ് കേസില്‍ പരാതികളുടെ എണ്ണം 150 ആയി. വിവാഹ ആവശ്യത്തിനായി സ്വര്‍ണ്ണം നിക്ഷേപിച്ചവരടക്കം പരാതിക്കാരില്‍ ഉള്‍പ്പെടും. അതേ സമയം റിമാന്റിലായപ്രതി സബീറിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തും.
കോഴിക്കോട് കുറ്റ്യാടിയില്‍ ജ്വല്ലറി നിക്ഷേപകരില്‍ നിന്ന് കോടികള്‍ തട്ടിയ സംഭവത്തില്‍ ജീവിതം വഴിമുട്ടിയവരുടെ കൂടുതല്‍ കഥകളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. ലീഗ് നേതാവിന്റെ ജ്വല്ലറിതട്ടിപ്പിനെതിരെ 150 പരാതികളാണ് നിലവിലുള്ളത്.
അനുജത്തിയുടെ വിവാഹത്തിന് അണിയാനുള്ള സ്വര്‍ണ്ണം കുറ്റ്യാടിയിലെ പൂട്ടിയ ജ്വല്ലറിയില്‍ കുടുങ്ങിയതോടെഎന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് കുറ്റ്യാടി സ്വദേശിനി റംഷീന സാദത്ത്. സെപ്റ്റംബര്‍ 25 നാണ് റംഷീനയുടെ വിവാഹം. പതിനെട്ടേകാല്‍ പവന്‍ സ്വര്‍ണമാണ് ഇവര്‍ ജ്വല്ലറിയില്‍ നിക്ഷേപിച്ചിരുന്നത്.
ആവശ്യം വരുമ്പോള്‍ മുന്‍കൂട്ടി അറിയിച്ചാല്‍ പണിക്കൂലിയില്ലാതെ സ്വര്‍ണം നല്‍കുമെന്നായിരുന്നു വാഗ്ദാനം . മുന്‍കൂര്‍ പറയണമെന്ന് ജ്വല്ലറിക്കാര്‍ പറഞ്ഞത് കൊണ്ട് 8 മാസം മുമ്പ് ആവശ്യം അറിയിച്ചു. അതു പ്രകാരംവിവാഹ നിശ്ചയത്തിനു ശേഷം സ്ഥലത്തെത്തിയപ്പോള്‍ ജ്വല്ലറി പൂട്ടിക്കിടക്കുന്നതാണ് കണ്ടത്.
ലീഗ് നേതാക്കള്‍ പ്രതികളായ കാസര്‍കോഡ് ഫാഷന്‍ ഗോള്‍ഡ്‌നിക്ഷേപതട്ടിപ്പിന് സമാനമായ തട്ടിപ്പാണ്കുറ്റ്യാടിയിലും നടന്നിരിക്കുന്നത് എന്നാണ് വിവരം.
കുറ്റ്യാടിയിലും പയ്യോളിയിലും ഗോള്‍ഡ് പാലസ് എന്നപേരിലും കല്ലാച്ചിയില്‍ ന്യൂ ഗോള്‍ഡ് പാലസ് എന്ന പേരിലുമാണ് ജ്വലറി പ്രവര്‍ത്തിച്ചിരുന്നത്. കേസിലെ മറ്റ്പ്രതികള്‍ക്കായ് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഉടമകളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികളുംഎടുത്തു തുടങ്ങി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.