മലബാര്‍ കലാപത്തിന്റെ സത്ത ബ്രിട്ടീഷ് വിരുദ്ധമെന്ന് സ്പീക്കര്‍ എം ബി രാജേഷ്

മലബാര്‍ കലാപത്തിന്റെ സത്ത ബ്രിട്ടീഷ് വിരുദ്ധമെന്ന് സ്പീക്കര്‍ എം ബി രാജേഷ്. സ്വാതന്ത്ര്യ സമരത്തിന് ശേഷം ബ്രിട്ടീഷുകാര്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു മലബാര്‍ കലാപമെന്നും അദ്ദേഹം പറഞ്ഞു. വാരിയംകുന്നത്തിന്റേത് സ്വതന്ത്ര്യ സമരം അല്ലെങ്കില്‍ പിന്നെ എന്താണ് സ്വാതന്ത്ര്യ സമരമെന്നും സ്പീക്കര്‍ ചോദിച്ചു.

1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ശേഷം ബ്രിട്ടീഷുകാര്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു മലബാര്‍ കലാപം. ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ എതിരാളികളില്‍ അഗ്രഗണ്യനായിരുന്നു വാരിയം കുന്നത്തെന്നും മലബാര്‍ കലാപകാരികളെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് ആഘോഷിക്കുന്ന ഒരുകൂട്ടര്‍ കേരളത്തിലുണ്ടെന്നും സ്പീക്കര്‍ തുറന്നടിച്ചു.

ജവാഹര്‍ലാല്‍ നെഹ്‌റുവിനെയും സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ നിന്ന് ഒഴിവാക്കാന്‍ നീക്കംനടതക്കുകയാണ്. ഒറ്റപ്പെട്ട സംഭവങ്ങളെ ഉപയോഗിച്ചാണ് ഇപ്പോള്‍ മാപ്പിള ലഹളയെ വര്‍ഗീയ കലാപമാക്കാന്‍ ശ്രമിക്കുന്നത്. വര്‍ഗീയ സംഘര്‍ഷത്തിലേക്ക് പോകാതിരിക്കാന്‍ നേതൃത്വം ശ്രദ്ധിച്ചു.

വര്‍ഗീയ കലാപത്തിലേക്ക് പോകാതിരിക്കാനുള്ള നിഷ്‌കര്‍ഷതയാണ് മലബാര്‍ കലാപത്തിന്റെ നേതൃത്വം ചെയ്തത്.  ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വതീകരിച്ച് മലബാര്‍ കലാപത്തെ വര്‍ഗീയമാക്കാന്‍ ശ്രമം നടക്കുന്നതെന്നും സ്പീക്കര്‍ എം ബി രോജേഷ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News