എ വി ഗോപിനാഥിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് സിപിഐഎം. കാലോചിതമായ തീരുമാനം കൈക്കൊണ്ട ഗോപിനാഥിന്റെ മാതൃക നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുടരുമെന്നാണ് കരുതുന്നത്
ഗോപിനാഥ് ആത്മാര്‍ത്ഥതയുള്ള കോണ്‍ഗ്രസ് നേതാവായിരുന്നു. മതനിരപേക്ഷതയ്‌ക്കൊപ്പം അണി നിരക്കാന്‍ ഗോപിനാഥിന് കഴിയണമെന്ന് സിപിഐഎം ജില്ലാകമ്മിറ്റി
അത്തരം തീരുമാനങ്ങള്‍ ഗോപിനാഥ് കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സിപിഐഎം വാര്‍ത്താ കുറിപ്പ്
മുന്‍ ഡി.സി.സി പ്രസിഡന്റും മുന്‍ എം.എല്‍.എയുമായിരുന്ന. ശ്രീ.എ.വി.ഗോപിനാഥ് ജില്ലയിലെ അറിയപ്പെടുന്ന കോണ്‍ഗ്രസ്സ് നേതാവാണ്. ഒരു കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനെന്ന നിലയില്‍ കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ നടപ്പിലാക്കുന്നതിന് ആത്മാര്‍ത്ഥതയോടുകൂടി പ്രവര്‍ത്തിച്ച ഒരു നേതാവായിരുന്നു അദ്ദേഹം.
തന്റെ നിലപാടുകളില്‍ ഉറച്ചുനിന്നതുകൊണ്ടും കോണ്‍ഗ്രസ്സിന്റെ പൊളിഞ്ഞു കൊണ്ടിരിക്കുന്ന രാഷ്ട്രീയത്തെ തുറന്നുകാണിച്ചതുകൊണ്ടും കോണ്‍ഗ്രസ്സില്‍ അനഭിമതനായി മാറേണ്ടിവന്നു എന്നതാണ് അദ്ദേഹത്തിന്റെ പത്രസമ്മേളനത്തില്‍ നിന്നും മനസ്സിലാക്കുന്നത്. ജനതാല്‍പ്പര്യമോ സാമൂഹ്യ പ്രതിബദ്ധതയോ ഇല്ലാത്ത ഒരു ആള്‍ക്കൂട്ടമായി കോണ്‍ഗ്രസ്സ് മാറികഴിഞ്ഞു.
തകര്‍ന്നു കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്സ് കപ്പലില്‍ നിന്ന് കപ്പിത്താന്‍ ആദ്യം തന്നെ കടലില്‍ ചാടി രക്ഷപ്പെട്ടു. കപ്പിത്താനില്ലാത്ത
ഈ കപ്പലില്‍ നിന്ന് സ്വയം നീന്തി രക്ഷപ്പെടാന്‍ കോണ്‍ഗ്രസ്സിന് വേണ്ടി ദീര്‍ഘകാലം ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം നടത്തിയ പലരും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.ഏറ്റവും കാലോചിതമായ ഒരു തീരുമാനം എടുത്ത ശ്രീ.എ.വി.ഗോപിനാഥിന്റെ മാതൃക ഇനിയും നിരവധി കോണ്‍ഗ്രസ്സ് നേതാക്കള്‍ സ്വീകരിക്കുമെന്നാണ് മനസ്സിലാക്കുന്നത്. അദ്ദേഹത്തിന്റെ തീരുമാനത്തെ സര്‍വ്വാത്മന സ്വാഗതം ചെയ്യുന്നു.
രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടുന്നതിന് എല്ലാ മതനിരപേക്ഷ ജനാധിപത്യ വാദികള്‍ക്കും ഒന്നിച്ചണിനിരക്കാന്‍ കഴിയണം. അതിന് സഹായകരമായ തീരുമാനം അദ്ദേഹം കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു.
സിപിഐ(എം) പാലക്കാട് ജില്ലാ കമ്മിറ്റി
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
Get real time update about this post categories directly on your device, subscribe now.