രാജ്യാന്തര പുരസ്കാരങ്ങളുടെ നിറവിൽ ‘ഡീകോഡിംഗ് ശങ്കർ’

രാജ്യാന്തര പുരസ്കാരങ്ങളുടെ നിറവിലാണ് ഗായകനും സംഗീതജ്ഞനുമായ ശങ്കർ മഹാദേവൻ്റെ ജീവിതം പറയുന്ന ഡോക്യുമെൻററിയായ ഡീകോഡിംഗ് ശങ്കർ. മലയാളി സംവിധായിക ദീപ്തി പിള്ള ശിവൻ ആണ് കാൻസ് ചലച്ചിത്ര പുരസ്കാരങ്ങളിൽ രണ്ടെണ്ണം കരസ്ഥമാക്കിയ ഈ ഡോക്യുമെൻററിക്ക് പിന്നിൽ. സംവിധായകൻ സഞ്ജീവ് ശിവൻ്റെ ഭാര്യയാണ് ദീപ്തി.

സ്വന്തം ജീവിതകഥ, ശങ്കർ മഹാദേവൻ തന്നെ പറയുന്ന വിധത്തിലാണ് 45 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെൻററി
ചിത്രീകരിച്ചിരിക്കുന്നത്. ഗായകൻ, സംഗീതജ്ഞൻ, അധ്യാപകൻ, കുടുംബനാഥൻ, ഭക്ഷണപ്രിയൻ അങ്ങനെ ആ മഹാഗായകൻ്റെ എല്ലാ ഭാവങ്ങളും ഇവിടെ ഇതിൽ വിരിയുന്നു. അമിതാഭ്ബച്ചൻ, ഉസ്താദ് സാക്കീർ ഹുസൈൻ, സച്ചിൻ തെണ്ടുൽക്കർ, ശ്രേയാഘോഷൽ തുടങ്ങി ഒരുപിടി പ്രമുഖർ ഡോക്യുമെൻററിയുടെ ഭാഗമാകുന്നുണ്ട്

ഒട്ടേറെ രാജ്യാന്തര പുരസ്കാരങ്ങൾ ഡീകോഡിംഗ് ശങ്കർ എന്ന ഡോക്യുമെൻററിയെ ഇതിനകം തേടിയെത്തി. കാൻസ് ലോക ചലച്ചിത്രോത്സവത്തിൽ ബെസ്റ്റ് ബയോഗ്രഫി ഫിലിം, ബെസ്റ്റ് ഇന്ത്യൻ ഫിലിം എന്നീ വിഭാഗങ്ങളിൽ നേടിയ രണ്ടു പുരസ്കാരങ്ങൾ ചിത്രത്തെ ആഗോള ശ്രദ്ധയിലേക്ക് എത്തിച്ചു.

ഒട്ടേറെ ഡോക്യുമെൻററികളും ഹ്രസ്വചിത്രങ്ങളും ഒരുക്കിയിട്ടുള്ള ദീപ്തിപിള്ളയ്ക്കിത് അർഹതയ്ക്കുള്ള അംഗീകാരം കൂടിയാണ്. ലണ്ടൻ ഇൻറിപെൻ്റൻ്റ് ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ടൊറൻ്റോ അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേള എന്നിവയിലടക്കം ഒട്ടനവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ, കാൻസ് ഫിലിം ഫെസ്റ്റിവൽ അവാർഡ് എന്നിവ കൂടാതെ ഈ ഡോക്യുമെൻ്ററിയെ തേടി ഇതിനകം എത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News