രക്തസാക്ഷികളായ ഹക്ക് മുഹമ്മദിന്റെയും മിഥിലാജിന്റെയും ഒന്നാം രക്തസാക്ഷി ദിനം സമുചിതമായി ആചരിച്ചു

രക്തസാക്ഷികളായ ഹക്ക് മുഹമ്മദിന്റെയും മിഥിലാജിന്റെയും ഒന്നാം രക്തസാക്ഷി ദിനം സമുചിതമായി ആചരിച്ചു. ദിനാചരണത്തോട് അനുബന്ധിച്ച് നിര്‍ധന കുടുംബത്തിന് ഡിവൈഎഫ്‌ഐ വെച്ച് നല്‍കുന്ന വീടിന്റെ തറക്കല്ല് ഇട്ടു. തുടര്‍ന്ന് ചേര്‍ന്ന പൊതുസമ്മേളനം ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷനും മന്ത്രിയുമായ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

രക്തസാക്ഷികളായ ഹക്ക് മുഹമ്മദിനെയും മിഥിലാജിന്റെയും ഒന്നാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ചാണ് ഡിവൈഎഫ്‌ഐ പുല്ലമ്പാറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍ധനരായ അജിതയുടെ കുടുംബത്തിന് വീടുവച്ചു നല്‍കുന്നത്.

ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷനും പൊതുമരാമത്ത് മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് തറ കല്ലിട്ടു ഉദ്ഘാടനം ചെയ്തു. ഇരുവരും വെട്ടേറ്റു വീണ തേമ്പാമൂട് ജംഗ്ഷനില്‍ ചേര്‍ന്ന പൊതുയോഗവേദിയില്‍ രക്തസാക്ഷികളുടെ മക്കളും മാതാപിതാക്കളും പങ്കെടുത്തു

തുടര്‍ന്ന് ചേര്‍ന്ന പൊതുസമ്മേളനം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മതനിരപേക്ഷത നഷ്ടപ്പെട്ടതാണ് കോണ്‍ഗ്രസിന്റെ ഇന്നത്തെ തകര്‍ച്ചയ്ക്ക് കാരണമെന്നും നിരവധി കോണ്‍ഗ്രസുകാര്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ഇടതുപക്ഷത്തോടൊപ്പം ചേരാന്‍ പോവുകയാണെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.

രക്തസാക്ഷിത്വ ദിനത്തില്‍ രാവിലെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍, കോലിയക്കോട് കൃഷ്ണന്‍നായര്‍, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം എ റഹീം എന്നിവര്‍ ചേര്‍ന്ന് രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന അര്‍പ്പിച്ചു.

എം എല്‍ എ ഡി കെ മുരളി ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ട്രഷറര്‍ എസ് കെ സതീഷ് ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്‍റ് കെ പി പ്രമോഷ് പ്രസിഡണ്ട് വിനീത് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഹക്ക് മുഹമ്മദിന്റെയും മിഥിലാജിന്റെയും കുടുംബാംഗങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ നിരവധി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News