യൂറോപ്പില്‍ ഡിസംബര്‍ ആകുമ്പോഴേക്കും 2,36,000 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടേക്കാം; ഡബ്ല്യൂ എച്ച് ഒ റിപ്പോർട്ട്

2021 ഡിസംബര്‍ ഒന്ന് ആകുമ്പോഴേക്കും യൂറോപ്പില്‍ 2,36,000 പേര്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. 1.3 ദശലക്ഷം പേരാണ് യൂറോപ്പില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

‘കഴിഞ്ഞ ആഴ്ച മേഖലയില്‍ 11 ശതമാനം വര്‍ധനവാണ് കൊവിഡ് മരണങ്ങളില്‍ ഉണ്ടായത്. ഡിസംബര്‍ ഒന്ന് ആകുമ്പോഴേക്കും 2,36,000 പേര്‍ കൊവിഡ് ബാധിച്ച് മരണപ്പെടുമെന്നാണ് കരുതുന്നത്.’ – യൂറോപ്പിലെ ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ഹാന്‍സ് ക്ലൂഗ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വാക്‌സിന്‍ വിതരണം മന്ദഗതിയിലായത് സംബന്ധിച്ച ആശങ്കയും അദ്ദേഹം പങ്കുവെച്ചു.

അതേസമയം, ഭൂഖണ്ഡത്തില്‍ ഉടനീളം വൈറസ് വ്യാപനത്തോത് ഉയര്‍ന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയന്ത്രണങ്ങളില്‍ വരുത്തിയ ഇളവുകളും വേനല്‍ക്കാല യാത്രകളിലുണ്ടായ വര്‍ധനവും കൊവിഡ് കേസുകള്‍ ഉയരുന്നതിന് കാരണമായതായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. യൂറോപ്പിലെ പകുതിയോളം ജനങ്ങള്‍ രണ്ടുഡോസ് വാക്‌സിന്‍ സ്വീകരിച്ചെങ്കിലും മേഖലയില്‍ വാക്‌സിന്‍ വിതരണം മന്ദഗതിയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here