കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചതില്‍ പുനരാലോചനയില്ലെന്ന് എ വി ഗോപിനാഥ് കൈരളി ന്യൂസിനോട്

കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചതില്‍ പുനരാലോചനയില്ലെന്ന് എ വി ഗോപിനാഥ് കൈരളി ന്യൂസിനോട് പറഞ്ഞു. എന്റെ നിലപാട് ഞാന്‍ വ്യക്തമാക്കിയെന്നും ഇതില്‍നിന്നും ഇനി ഒരു പിന്മാറ്റമില്ലെന്നും ഗോപിനാഥ് പറഞ്ഞു.

പാര്‍ട്ടിയ്ക്കകത്ത് നിരവധി വ്യക്തിപരമായ ബന്ധങ്ങളുണ്ടെങ്കിലും രാഷ്ട്രീയപരമായി തീരുമാനമെടുക്കുന്നതില്‍ അത് സ്വാധീനിക്കില്ലെന്നും കൈരളി ന്യൂസിലെ  ന്യൂസ് ആന്‍ഡ് വ്യൂസ് എന്ന ചര്‍ച്ചാ പരിപാടിയില്‍ എ വി ഗോപിനാഥ് പറഞ്ഞു.

അതേസമയം എ.വി ഗോപിനാഥ് പാര്‍ട്ടി വിട്ടുപോകുമെന്ന് വിശ്വസിക്കുന്നില്ലെന്നും ഗോപിനാഥുമായി ആത്മബന്ധമുണ്ടെന്നും അദ്ദേഹം തന്നെ കൈവിട്ടുപോകില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയാണ് ചാനല്‍ ചര്‍ച്ചയില്‍ ഗോപിനാഥ് നല്‍കിയത്.

പാര്‍ട്ടിയ്ക്കുള്ളില്‍ ഏറ്റവും കൂടുതല്‍ ആത്മബന്ധമുള്ളത് കെ സുധാകരനോടാണെന്നും എന്നാല്‍ രാഷ്ട്രീയമായി തീരുമാനമെടുക്കുന്നതിനെ അത് ബാധിക്കില്ലെന്നും എ വി ഗോപിനാഥ് വ്യക്തമാക്കി.

അതേസമയം എ വി ഗോപിനാഥിന്റെ നിലപാടിനെ സിപിഐഎം സ്വാഗതം ചെയ്തിരുന്നു.  കാലോചിതമായ തീരുമാനം കൈക്കൊണ്ട ഗോപിനാഥിന്റെ മാതൃക നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുടരുമെന്നാണ് കരുതുന്നത്

ഗോപിനാഥ് ആത്മാര്‍ത്ഥതയുള്ള കോണ്‍ഗ്രസ് നേതാവായിരുന്നു. മതനിരപേക്ഷതയ്‌ക്കൊപ്പം അണി നിരക്കാന്‍ ഗോപിനാഥിന് കഴിയണമെന്ന് സിപിഐഎം പാലക്കാട് ജില്ലാകമ്മിറ്റി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News