മലയാളി വിദ്യാര്‍ഥികള്‍ക്ക് തമിഴ്നാട്ടിലെത്താന്‍ നിബന്ധനയുമായി സര്‍ക്കാര്‍; ആർ ടി പി സി ആർ സർട്ടിഫിക്കറ്റുകൾ നിർബന്ധം

മലയാളി വിദ്യാര്‍ഥികള്‍ക്ക് തമിഴ്നാട്ടിലെത്താന്‍ നിബന്ധനയുമായി സര്‍ക്കാര്‍.വാക്‌സിൻ സർട്ടിഫിക്കറ്റും 72 മണിക്കൂർ സമയ പരിധിയുള്ള ആർ ടി പി സി ആർ സർട്ടിഫിക്കറ്റും കർശനമാക്കി. ഇതിന്റെ ഭാഗമായി സർക്കാർ കോളേജുകളിലും പരിശോധന ശക്തമാക്കണമെന്ന് നിർദേശം നൽകി.

അതേസമയം, തമിഴ്‌നാട്ടിൽ ലോക്ഡൗൺ സെപ്റ്റംബർ 15 വരെ നീട്ടിയാതായി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു. വെള്ളി മുതൽ ഞായർ വരെയുള്ള ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ പ്രവേശനമില്ല. ഞായറാഴ്ചകളിൽ ബീച്ചുകൾ അടച്ചിടാനും പുതിയ ഉത്തരവിൽ നിർദേശമുണ്ട്.

തമിഴ്‌നാട്ടിൽ യൂണിഫോം ധരിച്ച വിദ്യാർത്ഥികൾക്ക് സർക്കാർ ബസുകളിൽ സൗജന്യ യാത്ര സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരുന്നു. ഐ ടി ഐ വിദ്യാർത്ഥികൾക്ക് ഈ സേവനം ലഭ്യമാകാൻ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്. സെപ്റ്റംബർ ഒന്ന് മുതൽ സ്കൂളുകൾ തുറക്കാനിരിക്കെയാണ് സർക്കാർ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here