ക്വാറികളുടെ ദൂരപരിധി; അദാനി ഗ്രൂപ്പിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ക്വാറികൾക്ക് ദൂരപരിധി നിശ്ചയിച്ച ദേശീയ ഹരിത ട്രൈബ്യുണൽ നടപടിക്കെതിരെ അദാനി ഗ്രൂപ്പ് സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹരിത ട്രൈബ്യുണൽ ഉത്തരവ് കാരണം നിർമാണ പ്രവർത്തനങ്ങൾ തടസപ്പെടുന്നുവെന്നാണ് പരാതി.

അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ ഹർജി, ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. ഖനനത്തിനായി സ്ഫോടനം നടത്തുന്ന ക്വാറികൾ ജനവാസകേന്ദ്രത്തിൽ നിന്ന് 200 മീറ്ററും, അല്ലാത്തവ 100 മീറ്ററും ദൂരപരിധി പാലിക്കണമെന്നാണ് ഹരിത ട്രൈബ്യുണൽ ഉത്തരവ്. ഇതിനെതിരെ സംസ്ഥാന സർക്കാരും, ക്വാറി ഉടമകളും നേരത്തെ അപ്പീൽ സമർപ്പിച്ചിരുന്നു. നാളെ ഇതേ ബെഞ്ച് അപ്പീലുകൾ പരിഗണിക്കാനിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News