അഫ്ഗാനിസ്ഥാൻ പൂർണമായും വിട്ട് അമേരിക്ക. അവസാന അമേരിക്കൻ വിമാനവും കാബൂൾ വിട്ടു. 1,23,000 പേരെ ഇതുവരെ സുരക്ഷിതമായി തിരിച്ചെത്തിച്ചതായി പെന്റഗൺ റിപ്പോർട്ട് ചെയ്യുന്നു. 20 വർഷത്തിന് ശേഷമാണ് യുഎസ് സൈന്യത്തിന്റെ പിന്മാറ്റം.
അമേരിക്കൻ പിന്മാറ്റത്തെ ആഘോഷമാക്കുകയാണ് താലിബാൻ. ആഘോഷത്തിന്റെ ഭാഗമായി വെടിയൊച്ചകൾ മുഴക്കി. ചരിത്രം സൃഷ്ടിച്ചെന്നാണ് താലിബാൻ പറയുന്നത്. സേനാപിന്മാറ്റത്തിന് താലിബാൻ നൽകിയ അന്ത്യശാസനം ഇന്നവസാനിക്കാനിരിക്കെയാണ് അമേരിക്കൻ സൈന്യത്തിന്റെ പിന്മാറ്റം.
അതേസമയം, കാബൂൾ രാജ്യാന്തര വിമാനത്താവളം താലിബാൻ ഏറ്റെടുക്കാൻ ഒരുങ്ങവേ, അവിടെ കുടുങ്ങിയിട്ടുള്ള 20 ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. 140 അഫ്ഗാൻ സിഖ്, ഹിന്ദു സമുദായാംഗങ്ങളും ഇന്ത്യയിലേക്കു വരാൻ ആഗ്രഹം അറിയിച്ചിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.