സുപ്രീം കോടതി ജഡ്ജി നിയമനം; കൊളീജിയം മതിയായ ശ്രദ്ധ നൽകിയില്ലെന്ന് ആരോപണം

സുപ്രീം കോടതി ജഡ്ജിമാരെ നിയമിക്കുന്നതിൽ കൊളീജിയം മതിയായ ശ്രദ്ധ നൽകിയില്ലെന്ന് ആരോപണം ഉയരുന്നു. സ്ത്രീകൾ, ദളിതർ തുടങ്ങി പിന്നോക്ക വിഭാഗത്തിൽ നിന്നും പട്ടികയിൽ പ്രാധിനിധ്യം ഉറപ്പാക്കാൻ കൊളീജിയത്തിനു കഴിഞ്ഞില്ല എന്നതാണ് ആരോപണം. സംവരണം ജഡ്ജി നിയമനത്തിൽ മാനദണ്ഡം അല്ലെങ്കിലും രാജ്യത്തെ പരമോന്നത കോടതിയിലെ ചുമതലകളിൽ മാതൃക സൃഷ്ടിക്കണമായിരുന്നു എന്നാണ് വിമർശകർ വിലയിരുത്തുന്നത്.

സുപ്രീം കോടതിയുടെ തന്നെ ചരിത്രത്തിൽ ആദ്യമായി ഒൻപത് ന്യായാധിപന്മാർ ആണ് ഇന്ന് ചുമതല ഏറ്റെടുക്കുന്നത്. ഈ ഘട്ടത്തിലാണ് ജഡ്ജിമാരുടെ നിയമനത്തിൽ മതിയായ കരുതൽ ഉണ്ടായില്ല എന്ന ആരോപണം ഉയരുന്നത്. ദളിത് ന്യൂനപക്ഷങ്ങളിൽ നിന്ന് മതിയായ പ്രാധിനിത്യം കൊളീജിയം തയ്യാറാക്കിയ ലിസ്റ്റിൽ ഉണ്ടായില്ല എന്നാണ് ഉയരുന്ന ആരോപണം.

അതേസമയം, സംവരണം നിയമനത്തിൽ നിർബന്ധം അല്ലെങ്കിൽ തന്നെയും സാമൂഹ്യ തുല്യത ഉറപ്പ് വരുത്തുന്ന ഇന്ത്യയിൽ രാജ്യത്തെ ഉന്നത നീതിപീഠം മാതൃകയാകേണ്ടതായിരുന്നു എന്നും വിലയിരുത്തുന്നവർ ഉണ്ട്. പ്രാധിനിധ്യം ഉറപ്പ് വരുത്തുന്നതിൽ ഹൈക്കോടതി കൊളീജിയത്തിൻെറ ഭാഗത്ത് നിന്നും മതിയായ ശ്രദ്ധ ഉണ്ടായില്ല. കഴിവുറ്റ ന്യായാധിപന്മാരെ ന്യൂനപക്ഷ ദളിത് പിന്നോക്ക മേഖലകളിൽ നിന്ന് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ആരോപണം ഉണ്ട്.

മുൻപ് ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ചുമതല ലഭിക്കുമായിരുന്ന ഘട്ടത്തിൽ മുതിർന്ന ന്വായധിപനായ അഖിൽ കുറെഷിയെ ബോംബെ ഹൈക്കോടതിയിലേക്ക് മാറ്റിയിരുന്നു. പിന്നീട് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് സുപ്രീം കോടതി കൊളീജിയം കുറെഷിയെ നിർദ്ദേശിച്ചു. എങ്കിലും നിലവിലെ പട്ടികയിൽ രാജ്യത്തെ മുതിർന്ന ന്യായാധിപനായ കുറേഷിക്ക് സ്ഥാനം ലഭിക്കാത്തത് ഈ ആരോപണങ്ങൾ ശക്തിപ്പെടുത്തുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News