
ജീവിതവഴിയിൽ ദുരന്തത്തിനിരയായിട്ടും പലരീതിയില്‍ അതിജീവനത്തിന്റെ വഴികള്‍ തേടി ലോക വേദിയിൽ വിജയം രചിച്ച ഒട്ടേറെ അത്ലറ്റുകൾ ഇത്തവണത്തെ പാരാലിമ്പിക്സിലുണ്ട്. അത്തരത്തിൽ വൈകല്യത്തെ അതിജീവിച്ച് മുന്നേറുകയാണ് ഇന്ത്യൻ സംഘത്തിലെ ഏക മലയാളി സാന്നിധ്യവും തിരുവനന്തപുരത്തുകാരനുമായ ഷൂട്ടിംഗ് താരം സിദ്ധാർത്ഥ ബാബു.
2002-ൽ സംഭവിച്ച ഒരു ബൈക്ക് അപകടമാണ് തിരുവനന്തപുരം എൻജിനീയറിംഗ് കോളേജിൽ നിന്ന് എം.സി.എ നേടിയ സിദ്ധാർത്ഥയുടെ ജീവിതം മാറ്റിമറിച്ചത്. അപകടത്തിൽ സിദ്ധാർത്ഥയുടെ അരയ്ക്ക് കീഴ്പ്പോട്ട് തളർന്നു പോയി. എന്നാൽ സിദ്ധാർത്ഥയുടെ മനസ് തളർന്നില്ല. കരാട്ടെ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുള്ള സിദ്ധാർത്ഥ വീൽചെയറിലിരുന്ന് ഷൂട്ടിംഗ് റേഞ്ചിൽ നിന്ന് നേട്ടങ്ങൾ കൊയ്തു. വട്ടിയൂര്‍ക്കാവ് ഷൂട്ടിങ് റേഞ്ചില്‍ നടന്ന ദേശീയ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ നേടിയ സ്വര്‍ണമാണ് അവയില്‍ അവസാനത്തേത്.
ഷൂട്ടിങ് മാത്രമല്ല, എഴുത്തും യാത്രയും ഒരുപോലെ സിദ്ധാര്‍ത്ഥയ്ക്ക് പ്രിയങ്കരമാണ്. കൊവിഡ് കാലത്ത് സ്വന്തമായി രൂപകൽപനചെയ്ത സ്പോർട്സ് വീൽച്ചെയറാണ് ടോക്യോയിൽ ഉപയോഗിക്കുക.ലോക റാങ്കിംഗിൽ ആറാം സ്ഥാനത്തുള്ള താരം കൂടിയാണ് സിദ്ധാർത്ഥ.
ഈ വർഷമാദ്യം യു.എ.ഇയിൽ നടന്ന പാരാഷൂട്ടിംഗ് ലോകകപ്പിൽ 50 മീറ്ററിൽ വെങ്കലം നേടിയിരുന്നു. ഡൽഹിയിലെ കർണി ഷൂട്ടിംഗ് റേഞ്ചിലെ പരിശീലനത്തിന് ശേഷമാണ് സിദ്ധാർത്ഥ ടോക്യോയിലേക്ക് പോയത്. സെർഗീ മാർട്യനോവ്, ഹെയ്ൻസ്, ഗാബി എന്നീ വിദേശപരിശീലകരുടെയും ദേശീയ പരിശീലകൻ മനോജ് കുമാറിന്റെയും കീഴിലായിരുന്നു സിദ്ധാർത്ഥയുടെ പരിശീലനം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here