ഭീതി വിതച്ച് കൊവിഡ് സി 1.2 വകഭേദം; ആശങ്കയോടെ ലോകം

ലോകമാകെ കൂടുതൽ ഭീതി വിതയ്ക്കാൻ കൊവിഡിന് സി 1.2 എന്ന പുതിയ വകഭേദം. സൗത്ത് ആഫ്രിക്കൻ ഗവേഷകർ കണ്ടെത്തിയ വകഭേദത്തിന് പ്രജനന ശേഷിയും വ്യാപനശേഷിയും കൂടുതലാണ്. സി 1.2 വാക്സിനുകളെ കവച്ച് വയ്ക്കുമോ എന്നതും ആശങ്കയേറുന്നു.

2019 ഡിസംബറില്‍ വുഹാനില്‍ കൊവിഡ് പടര്‍ ന്നുപിടിച്ചത് മുതൽ വൈറസിനെതിരായ മറുമരുന്നിനൊപ്പം ജനിതക പരിവര്‍ത്തനവും ശാസ്ത്രജ്ഞരുടെ ഗവേഷണ ത്വരകമായിരുന്നു. സൗത്ത് ആഫ്രിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഫോർ കമ്യൂണിക്കബിൾ ഡിസീസസും ക്വാസുലു- നാറ്റൽ റിസർച്ച് ഇന്നവേഷൻ ആൻഡ് സീക്വൻസിങ്ങും ചേർന്നാണ് പുതിയ ജനിതക രൂപാന്തരീകരണം കണ്ടെത്തിയത്. ഏറ്റവും കൂടുതല്‍ പടര്‍ന്നുപിടിക്കുന്ന ജനിതക വകഭേദമായ ഡെല്‍റ്റയെ ട്രാഫിക് ചെയ്യാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് പുതിയ വകഭേദത്തിൻ്റെ കണ്ടെത്തൽ.

വുഹാനിലെ അടിസ്ഥാന ജീനിൽ നിന്ന് ഏറ്റവും കൂടുതൽ മ്യൂട്ടേഷൻ വന്ന സി 1.2 ന്റെ സാന്നിധ്യം സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ചൈന, കോംഗോ, മൗറീഷ്യസ്, ന്യൂസിലൻഡ്, പോർച്ചുഗൽ, സ്വിറ്റ്സർലൻഡ് എന്നിങ്ങനെ എട്ട് രാജ്യങ്ങളിലാണ് കണ്ടെത്തിയിട്ടുള്ളത്. ആഫ്രിക്കൻ രാജ്യങ്ങളിൽ നേരത്തെ കണ്ടെത്തിയ സി 1 വൈറസിൻ്റെ വകഭേദമാണ് സി 1.2.

പുതിയ വൈറസിന്‍റെ പ്രജനന ശേഷിയും വ്യാപനശേഷിയും കൂടുതലാണ് എന്നതാണ് ആശങ്ക പകരുന്നത്. വൈറസ് ബാധിച്ച മനുഷ്യശരീരത്തെ എത്രയും വേഗം കീ‍ഴ്പ്പെടുത്തി തന്‍റേത് മാത്രമാക്കി മാറ്റാന്‍ ശേഷിയുള്ളവരാണ് പുതിയ വൈറസ്. മനുഷ്യ പ്രതിരോധശേഷിയെ തന്നെ തകിടം മറിക്കാന്‍ വൈറസിന് സാധിച്ചേക്കാമെന്നാണ് ഗവേഷകർ നൽകുന്ന സൂചന. മഹാമാരിയെ നേരിടാൻ ലോകവ്യാപകമായി കുത്തിവയ്ക്കുന്ന വാക്സിനുകളെയെല്ലാം പുതിയ വകഭേദം കവച്ച് വയ്ക്കുമോ എന്നതും ആശങ്കയേറ്റുന്നതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News