കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി കര്‍ണാടക

കേരളത്തിൽനിന്നെത്തുന്നവർക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി കര്‍ണാടക സർക്കാർ ഉത്തരവിറക്കി. എഴ്‌ ദിവസമാണ്‌ ക്വാറന്റൈൻ. ശേഷം എട്ടാം ദിവസം ആർടിപിസിആർ പരിശോധന നടത്തും. കേരളത്തിൽ നിന്ന്‌ ആർടിപിസിആർ നെഗറ്റീവ്‌ സർട്ടിഫിക്കറ്റുമായി എത്തുന്നവരും ക്വാറന്റൈനിൽ ഇരിക്കേണ്ടിവരും.

വിമാനത്താവളത്തിലും റെയിൽവേ സ്‌റ്റേഷനുകളിലും ഇതിനായി സംവിധാനമൊരുക്കും. അതിർത്തിയിലും പരിശോധന കർശനമാക്കും. കേരള അതിർത്തിയിൽ കൂടുതൽ പൊലീസിനെ നിയോഗിക്കുമെന്നും കർണാടക അറിയിച്ചു.

അതേസമയം,കേരളത്തില്‍ കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കുന്നത് എന്നാണ് സര്‍ക്കാര്‍ വിശദീകരണം. സെപ്റ്റംബറിലെ ഗണേഷ് ചതുര്‍ത്ഥി ആഘോഷത്തിന്റെ മുന്നോടിയായി കൊവിഡ് നിയന്ത്രണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ റവന്യൂ മന്ത്രി ആര്‍ അശോകന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here