ഹരിയാനയിലെ പൊലീസ് അതിക്രമം; അന്വേഷണം ആവശ്യപ്പെട്ട് സംയുക്ത കിസാൻ മോർച്ച

ഹരിയാനയിൽ കർഷകർക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തിൽ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് സംയുക്ത കിസാൻ മോർച്ച. കർണാൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ആയുഷ് സിൻഹയ്‌ക്ക് എതിരെ കൊലക്കുറ്റം ചുമത്തണം എന്നതാണ് കർഷക സംഘടനകളുടെ ആവശ്യം.

കർഷകരെ മർദ്ദിക്കാൻ ആയുഷ് സിൻഹ നിർദേശം നൽകുന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സമാധാനപരമായി പ്രതിഷേധിച്ച കർഷകർക്ക് എതിരെ അതിക്രമത്തിന് നേതൃത്വം നൽകിയ ആയുഷ് സിൻഹയെയും ബന്ധമുള്ള മറ്റ് ഉദ്യോഗസ്ഥരെയും സർവീസിൽ നിന്ന് പുറത്താക്കണം എന്നും കർഷകർ ആവശ്യപ്പെട്ടു.

അതേസമയം, ഹരിയാന സർക്കാരിനും മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർക്കും എതിരായ പ്രക്ഷോഭം കർഷകർ ശക്തമായി തുടരുകയാണ്. മുസാഫർ നഗറിൽ അടുത്തമാസം അഞ്ചിന് നടക്കാൻ പോകുന്ന മഹാപഞ്ചായത്ത് ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ ആണെന്നും സംയുക്ത കിസാൻ മോർച്ച വാർത്താ കുറിപ്പിലൂടെ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News