തൃക്കാക്കര പണക്കിഴി വിവാദം; സംഭവത്തിൽ കഴമ്പുണ്ടെന്ന് വിജിലൻസ്

തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദത്തിൽ വിജിലൻസ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഇന്ന് കൈമാറും. നഗരസഭ ചെയർപേഴ്സണെതിരെ ഉയർന്ന ആരോപണങ്ങളിൽ കഴമ്പുണ്ടെന്നാണ് കണ്ടെത്തൽ.

ഇതേത്തുടർന്ന് വിശദമായ അന്വേഷണം നടത്താമെന്നും ശുപാർശയുണ്ട്. ദൃശ്യങ്ങളിൽ കൗൺസിലർമാർ കവറുമായി പോകുന്നതുണ്ടെന്നും റിപ്പോർട്ടിലുണ്ട്. കൗൺസിലർമാരുടെ മൊഴിയെടുത്തപ്പോൾ ഇത് പണമാണെന്നാണ് വിശദീകരണം നൽകിയതെന്നും നഗരസഭാ അധ്യക്ഷയുടെ മൊഴി ആവശ്യമെങ്കിൽ രേഖപ്പെടുത്താമെന്നും അന്വേഷണസംഘം പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News