ഇടുക്കിയിലെയും കണ്ണൂരിലെയും ടൂറിസ്റ്റ് കേന്ദ്രങ്ങളെ കോര്‍ത്തിണക്കി കെഎസ്ആര്‍ടിസി; നടപടി ജോണ്‍ബ്രിട്ടാസ് എംപി നല്‍കിയ നിവേദനത്തെ തുടര്‍ന്ന്

ജോണ്‍ബ്രിട്ടാസ് എംപി നല്‍കിയ നിവേദനത്തെത്തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പാലക്കയംതട്ടിലേക്ക് ഇടുക്കി നെടുങ്കണ്ടത്തു നിന്ന് രാജാക്കാട് വഴി കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് സര്‍വീസ് ആരംഭിക്കുന്നു. ഗതാഗതമന്ത്രി ആന്റണി രാജു ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കി. ജോണ്‍ ബ്രിട്ടാസ് എംപി നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് നടപടി.

അനുദിനം വികസിച്ചുവരുന്ന പാലക്കയംതട്ടിന്റെ വികസന വേഗം വര്‍ധിപ്പിക്കാന്‍ ഗതാഗതസൗകര്യങ്ങള്‍ അനിവാര്യമാണെന്ന് ജോണ്‍ ബ്രിട്ടാസ് നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പുലര്‍ച്ചെ 6 ന് നെടുങ്കണ്ടത്തു നിന്ന് സര്‍വീസ് ആരംഭിക്കുന്ന ബസ് രാജാക്കാട്, അടിമാലി, കോതമംഗലം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ വഴിയാണ് സര്‍വീസ് നടത്തുക.

ബസ് രാത്രി 9.35ന് പാലക്കയം തട്ടിലെത്തും. അടുത്ത ദിവസം പുലര്‍ച്ചെ 5.10ന് തിരിച്ചു പോകുന്ന ബസ്സ് രാത്രി 7.55ന് നെടുങ്കണ്ടത്തെത്തും.
ഇടുക്കിയിലെയും കണ്ണൂരിലെയും ടൂറിസ്റ്റ് കേന്ദ്രങ്ങളെ കോര്‍ത്തിണക്കുന്ന ഈ സര്‍വീസ് വിനോദസഞ്ചാര മേഖലയ്ക്ക് മുതല്‍ക്കൂട്ടാകും എന്നാണ് പ്രതീക്ഷ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News