അര്‍ജുന്‍ ആയങ്കിക്ക് കർശന ഉപാധികളോടെ ജാമ്യം

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കവർച്ചാ കേസിലെ രണ്ടാം പ്രതി അര്‍ജുന്‍ ആയങ്കിക്ക് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. 3 മാസത്തേക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുത്, അന്വേഷണ സംഘത്തിൻ്റെ അനുമതിയില്ലാതെ സംസ്ഥാനത്തിന് പുറത്ത് പോകരുത് എന്നിവയാണ് ഉപാധികൾ. മാസത്തിൽ 2 ദിവസം അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ ഹാജരായി ഒപ്പിടണം.

2 ലക്ഷം രൂപയുടെ ബോണ്ടും തതുല്യ തുകക്കുള്ള 2 ആൾ ജാമ്യവും സമർപ്പിക്കണം, പാസ്പ്പോർട്ട് കോടതി മുമ്പാകെ സറണ്ടർ ചെയ്യണം തുടങ്ങിയവയും ഉപാധികളിൽ പെടുന്നു. ജൂൺ 28-നാണ് അർജുൻ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി നേരത്തെ രണ്ട് തവണ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് അര്‍ജുന്‍ ആയങ്കി ഹൈക്കോടതിയെ സമീപിച്ചത്.

കേസിലെ മറ്റ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചെന്നും തെളിവെടുപ്പും ചോദ്യം ചെയ്യലും പൂര്‍ത്തിയായെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തനിക്കെതിരെ പുതിയ തെളിവുകളൊന്നും കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു ആവശ്യം . ജാമ്യാപേക്ഷയെ കസ്റ്റംസ് ശക്തമായി എതിർത്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News