എലീനയുടെ വിവാഹസാരിയിൽ അച്ഛനമ്മമാരുടെ സ്നേഹവും ആശംസയും അക്ഷരങ്ങളായി…

നടിയും അവതാരകയുമായ എലീന പടിക്കലിന്റെ വിവാഹമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രധാന ആകര്‍ഷണം. വിവാഹത്തിന് പിന്നാലെ എലീന വിവാഹത്തിന് ധരിച്ച സാരിയും വൈറലാകുകയാണ്. അച്ഛന്റെയും അമ്മയുടെയും ആശംസകള്‍ അടങ്ങിയ കല്യാണസാരിയാണ് എലീന ധരിച്ചിരുന്നത്. സാരിയുടെ മുന്താണിയില്‍ അച്ഛനും അമ്മയും എഴുതിയത സ്‌നേഹപൂര്‍വ്വമുള്ള ആശംസ മറ്റ് വിവാഹസാരികളുടെ ട്രെന്റ് തന്നെ മാറ്റിമറിച്ചു.

സാധാരണ വരന്റെയും വധുവിന്റെയും പേരാണ് സാരിയില്‍ എഴുതാറ്. എന്നാല്‍ അതില്‍ നിന്നും ഏറെ വ്യത്യസ്തത പുലര്‍ത്തി എലീനയുടെ കല്യാണസാരിയില്‍ അച്ഛനും അമ്മയും ഏറെ സ്‌നേഹത്തോടെ കുറിച്ച ആശംസകള്‍.

‘Happy married life molu …..Love you so much..Appa and Amma will miss you a lot…Always be happy dear..Philipose Pdikkal & Bindu ‘എന്നായിരുന്നു എലീനയുടെ വിവാഹസാരിയില്‍ മാതാപിതാക്കള്‍ കുറിച്ചത്. 

അച്ഛന്റെയും അമ്മയുടെയും വ്യത്യസ്തമായ ആശംസ ഏറെ സന്തോഷമുണ്ടാക്കിയെന്ന് എലീന കൈരളി ചാനലിനോട് പറഞ്ഞു.
ഡാര്‍ക്ക് മെറൂണ്‍ നിറത്തിലുള്ള കാഞ്ചീപുരം സാരിയാണ് എലീന ധരിച്ചത്. കസവ് മുണ്ടും ജുബ്ബയുമായിരുന്നു വരന്‍ രോഹിത്തിന്റെ വേഷം. വിവാഹ നിശ്ചയം ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു. വിവാഹം ഹിന്ദു ആചാരപ്രകാരവും നടന്നു.

കോഴിക്കോട് വെച്ചായിരുന്നു എലീനയുടെ വിവാഹ ചടങ്ങുകള്‍. കോഴിക്കോട് സ്വദേശി രോഹിത് പ്രദീപ് ആണ് വരന്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തിയ വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. നിരവധി പേരാണ് നവവധൂവരന്മാര്‍ക്ക് ആശംസയുമായി രംഗത്തെത്തിയത്.

അവതാരകയായി തിളങ്ങിയ എലീന, ബിഗ് ബോസ് മത്സരാര്‍ഥിയായും ശ്രദ്ധ നേടിയിരുന്നു. കോട്ടയം സ്വദേശി ഫിലിപ്പോസ് പടിക്കലിന്റെയും ബിന്ദുവിന്റെയും ഏകമകളാണ് എലീന . കോഴിക്കോട് സ്വദേശിയായ രോഹിത് ബിസിനസ്സുകാരനാണ്.

കൈരളിയുടെ കിച്ചന്‍ മാജിക് പ്രോഗ്രാമിന്റെ അവതാരക കൂടിയാണ് എലീന .വിവാഹത്തിന് തൊട്ടുമുന്‍പ് കിച്ചന്‍ മാജിക് ടീം ഒരുക്കിയ ഹല്‍ദി ചടങ്ങുകളുടെ ചിത്രങ്ങളും വിഡിയോയും വൈറല്‍ ആയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News