ഉച്ചയ്ക്ക് ഊണിനൊപ്പം വിളമ്പാം ചിക്കന്റെ ഒരു സ്‌പെഷ്യല്‍ ഐറ്റം

ഇന്ന് ഉച്ചയ്ക്ക് ചോറിന് ഒരു സ്‌പെഷ്യല്‍ വിഭവം ആയോലോ… നമ്മളില്‍ പലര്‍ക്കും ചിക്കന്‍ ഇഷ്ടമാണ്. ഭൂരിഭാഗം പേരും ചിക്കന്‍ കറിയോ ഫ്രൈയോ മാത്രമാണ് വീട്ടിലുണ്ടാക്കുക.

എന്നാല്‍ ഇന്ന് ഉച്ചയ്ക്ക് അതിന് ഒരു മാറ്റം വരുത്താം. ഇന്ന് ഉച്ചയ്ക്ക് ചോറിനൊപ്പം നല്ല നാടന്‍ ചിക്കന്‍ റോസ്റ്റ് തന്നെ ട്രൈ ചെയ്യാം. വളരെ എളുപ്പത്തില്‍ തയാറാക്കാവുന്ന ഒന്നാണ് ഇത്.

തനി നാടന്‍ രുചിയില്‍ തയാറാക്കിയാല്‍ ഒരു പ്ലേറ്റ് ചോറുണ്ണാന്‍ മറ്റൊരു കറിയും നമുക്ക് ആവശ്യമില്ല. നാടന്‍ ചിക്കന്‍ റോസ്റ്റ് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?

ചേരുവകൾ:

  1. ചിക്കൻ – 1 കിലോ

  2. ചെറിയ ഉള്ളി – 250 ഗ്രാം (മിക്സിയിലോ ഇടികല്ലിലോ വെച്ച് ചെറുതായി ചതച്ചെടുക്കുക)

  3. വറ്റൽമുളക് ചതച്ചത്- 4 ടേബിൾ സ്പൂൺ

  4. വെളിച്ചെണ്ണ- 4 ടേബിൾ സ്പൂൺ

  5. കറിവേപ്പില, ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

  1. ചിക്കൻ നന്നായി കഴുകി ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുക.

  2. ഒരു മൺചട്ടിയെടുത്ത് അടുപ്പിൽവച്ച് ചൂടാകുമ്പോൾ അതിലേക്ക് നാലു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക.

  3. ഇതിലേക്ക് കറിവേപ്പില ചേർക്കുക.

  4. ശേഷം ചെറിയ ഉള്ളി ചേർത്ത് വഴറ്റുക.

  5. വറ്റൽമുളക് ചേർത്ത് വഴറ്റി യോജിപ്പിക്കുക.

  6. ചെറിയ ഉള്ളി നന്നായി വാടി കഴിയുമ്പോൾ ചിക്കൻ കഷ്ണങ്ങൾ ചേർത്ത്, അൽപ്പം ഉപ്പുമിട്ട് വഴറ്റി മസാല ചിക്കൻ കഷ്ണങ്ങളിൽ പിടിപ്പിക്കുക. ഇതിലേക്ക് ഒട്ടും വെള്ളം ചേർക്കേണ്ടതില്ല. നന്നായി അടച്ചുവെച്ച് വേവിക്കുക. വെള്ളം ചേർക്കാതെ ഇരുന്നാൽ ചിക്കൻ വേവുമോ, അടിയിൽ പിടിക്കുമോ എന്നൊന്നും ആശങ്ക പെടേണ്ടെതില്ല. ചിക്കനിൽ നിന്ന് ഊറിവരുന്ന വെള്ളത്തിൽ ചിക്കൻ വെന്തു കൊള്ളും.

  7. വെന്തുകഴിയുമ്പോൾ ഒരു ടീസ്പൂൺ വിനാഗിരി ചേർത്ത് നന്നായി ഇളക്കി ഉപയോഗിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News