ADVERTISEMENT
ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും ഉപദേശവുമായി ശൂരനാട് രാജശേഖരന്‍. കോണ്‍ഗ്രസ് പുനഃസംഘടനയില്‍ ലിസ്റ്റ് തയാറാക്കുന്നത് കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും ആയിരിക്കണമെന്ന എ.കെ.ആന്റണിയുടെ മാതൃക ഇവര്‍ പിന്തുടരണമന്നും ശൂരനാട് രാജശേഖരന്‍ കൈരളി ന്യൂസിനോട് പറഞ്ഞു.
പുനഃസംഘടനയിലെ പ്രശ്‌ന പരിഹാരത്തിന് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും ഒരുമിച്ച് തീരുമാനിക്കണമെന്ന 2005 മുതലുള്ള എകെ ആന്റണിയുടെ ഫോര്‍മുല ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തുടര്‍ന്നു.
ഇപ്പോഴത്തെ പിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും ഇതേ നിലപാട് പിന്തുടരുമ്പാള്‍ എന്തുകൊണ്ട് അംഗീകരിക്കുന്നില്ലെന്ന ചോദ്യമാണ് ശൂരനാട് ഉമ്മന്‍ചാണ്ടിയോടും രമേശ് ചെന്നിതലയോടും ഉയര്‍ത്തുന്നത്.
2021 ല്‍ അസംബ്ലി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചത് ഉമ്മന്‍ചാണ്ടിയും രമേഷ്‌ചെന്നിത്തലയുമായിരുന്നു. പിണറായി തുടര്‍ഭരണം വരാതിരിക്കാന്‍ പുതുമുഖങ്ങളെ വേണമെന്ന് അവര്‍ വാദിച്ചു. 53 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി, ജയിച്ചത് ഒരാള്‍ മാത്രം.
അന്നത്തെ തീരുമാനത്തില്‍ ഒരു തലമുറയാകെ വാഷ് ഔട്ടായി പോയെന്ന് ശൂരനാട് രാജശേഖരന്‍ ഒളിയമ്പ് എയ്തു. പാലോട് രവി നെടുമങ്ങാട് മത്സരിച്ചിരുന്നുവെങ്കില്‍ 10000 വോട്ടിന് ജയിച്ചേനെയെന്നും ശൂരനാട് ചൂണ്ടികാട്ടി.
താനിപ്പോഴും ഐ ഗ്രൂപിലാണ്. അതില്‍ മാറ്റമില്ല. രമേശ് ചെന്നിത്തല തന്റെ നേതാവാണ്. യുവത്വത്തെ കോണ്‍ഗ്രസിനോട് അടുപ്പിച്ചത് രമേശ് ചെന്നിത്തലയും കെ സി വോണുഗോപാലുമാണെന്നും ശൂരനാട് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.