ഇരട്ട ടവറുകള്‍ പൊളിക്കാന്‍ സുപ്രീംകോടതി ഉത്തരവ്

ഇരട്ട ടവറുകള്‍ പൊളിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. നോയിഡയിലെ 40 നിലയുള്ള ഇരട്ട ടവറുകള്‍ പൊളിക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്.

സൂപ്പര്‍ടെക് ബില്‍ഡേഴ്‌സിന്റെ കെട്ടിടങ്ങളാണ് പൊളിച്ചു കളയേണ്ടത്. മൂന്ന് മാസത്തിനകം പൊളിക്കല്‍ നടപടി പൂര്‍ത്തിയാക്കണമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

ഇരട്ട ടവറില്‍ അപാര്‍ട്ട്‌മെന്റ് വാങ്ങിയവര്‍ക്ക് 12 ശതമാനം പലിശയോടെ തുക തിരിച്ചുകൊടുക്കണം. രണ്ട് മാസത്തിനകമാണ് കെട്ടിട നിര്‍മാതാക്കള്‍ കെട്ടിട ഉടമകള്‍ക്ക് തുക നല്‍കേണ്ടതെന്ന് സുപ്രീംകോടതി പറഞ്ഞു.

കെട്ടിട നിര്‍മാതാക്കളും ഉദ്യോഗസ്ഥരും തമ്മില്‍ കൂട്ടുക്കെട്ടെന്ന് സുപ്രീംകോടതി കണ്ടെത്തി. നിയമവിരുദ്ധ നിര്‍മാണങ്ങളെ ശക്തമായി കൈകാര്യം ചെയ്യുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News