കോണ്‍ഗ്രസ് പുകയുന്നു; പ്രശ്‌നങ്ങള്‍ക്ക് മുഖ്യകാരണം കെ.സി.വേണുഗോപാലെന്ന് പ്രശാന്ത്, ഇനിയൊരു തിരിച്ചുപോക്കില്ലെന്ന് എ.വി.ഗോപിനാഥ്

കോണ്‍ഗ്രസിലെ പൊട്ടിത്തെറിയില്‍ പരസ്യപ്രതികരണവുമായി കുടുതല്‍ നേതാക്കള്‍ രംഗത്ത്. കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ക്ക് മുഖ്യകാരണം കെ.സി.വേണുഗോപാലെന്ന് പി.എസ്.പ്രശാന്ത്. ഹൃദയവേദനയോടെ കോണ്‍ഗ്രസ് വിടുന്നെന്ന് പി.എസ്.പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.

 ഏത് പദവി നല്‍കിയാലും ഇനി പാര്‍ട്ടിയിലേക്ക് തിരിച്ചുപോക്കില്ലെന്ന് എ.വി.ഗോപിനാഥ്. പരസ്യപ്രതികരണം സ്വാഭാവികമെന്ന് കെപിസിസിക്ക് വിശദീകരണം നല്‍കി ശിവദാസന്‍  നായര്‍ രംഗത്തെത്തി. തര്‍ക്കത്തില്‍  കെപിസിസി ആസ്ഥാനത്ത് കരിങ്കൊടി പ്രതിഷേധം നടന്നു.

ഡിസിഡി പ്രഖ്യാപനത്തിന്റെ പൊട്ടിത്തെറിയില്‍ ആടിയുലയുകയാണ് കേരളത്തിലെ കോണ്‍ഗ്രസ്. എ.വി.ഗോപിനാഥിന് പിന്നാലെ കെപിസിസി സെക്രട്ടറിയായിരുന്ന പി.എസ്. പ്രശാന്തും പാര്‍ട്ടി വിട്ടു. പാര്‍ട്ടി വിട്ട പ്രശാന്ത് എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെസി. വേണുഗോപാലിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്.

തന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ച പാലോട് രവിക്ക് പ്രമോഷനാണ് കോണ്‍ഗ്രസ് നല്‍കിയത്. പാലോട് രവി കെപിസിസി ആസ്ഥാനത്തിരുന്ന് തന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചുവെന്നും പ്രശാന്ത് പറഞ്ഞു.

അതേസമയം കഴിഞ്ഞദിവസം പാര്‍ട്ടി വിട്ട എ.വി.ഗോപിനാഥ് നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ഏത് പദവി നല്‍കിയാലും ഇനി പാര്‍ട്ടിയിലേക്ക് തിരിച്ചുപോക്കില്ലെന്ന് ഗോപിനാഥ് ആവര്‍ത്തിച്ചു.

പരസ്യപ്രതികരണത്തിന് നടപടി നേരിടുന്ന ശിവദാസന്‍ നായര്‍ പ്രതികരണം സ്വഭാവികവും സദുദ്ദേശപരവുമെന്നാണ് വിശദീകരണം നല്‍കിയിരിക്കുന്നത്.

പ്രതിഷേധം കെപിസിസി ആസ്ഥാനത്തേക്കും നീളുകയാണ്. ഡിസിസി അധ്യക്ഷ സ്ഥാനത്ത് നാടാര്‍ സമുദായത്തെ അവണിച്ചുവെന്ന് കാട്ടി കെപിസിസി ആസ്ഥാനത്ത് ഒരു വിഭാഗം പ്രവര്‍ത്തകര്‍ കരിങ്കൊടി നാട്ടി. ഫ്‌ളക്‌സും പോസ്റ്ററുകളും വഴി പ്രതിഷേധമാണ് തലസ്ഥാന ജില്ലയില്‍ ഉയരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News