വിദ്യാര്‍ത്ഥികള്‍ക്കാശ്വാസം; ഈ വിഭാഗത്തിലുള്ളവര്‍ക്ക് ക്വാറന്റൈനില്‍ ഇളവ് നല്‍കുമെന്ന് കര്‍ണാടക

കേരളത്തില്‍നിന്നെത്തുന്ന ചില വിദ്യാര്‍ഥികള്‍ക്ക് ക്വാറന്റൈനില്‍ ഇളവ് നല്‍കാന്‍ തീരുമാനിച്ച് കര്‍ണാടക സര്‍ക്കാര്‍. മെഡിക്കല്‍, പാരാമെഡിക്കല്‍, നഴ്സിങ്, എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്കാണ് സംസ്ഥാനം ഇളവ് അനുവദിച്ചിരിക്കുന്നത്. ഇവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് മാത്രം മതി.

അതേസമയം മറ്റു വിദ്യാര്‍ഥികള്‍ക്കും ജോലിക്കാര്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിനൊപ്പം ഒരാഴ്ചത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. കേരളത്തില്‍ കൊവിഡ് കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

എഴ് ദിവസമാണ് ക്വാറന്റൈന്‍. ശേഷം എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തും. കേരളത്തില്‍ നിന്ന് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തുന്നവരും ക്വാറന്റൈനില്‍ ഇരിക്കേണ്ടിവരും.വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനുകളിലും ഇതിനായി സംവിധാനമൊരുക്കും.

അതിര്‍ത്തിയിലും പരിശോധന കര്‍ശനമാക്കും. കേരള അതിര്‍ത്തിയില്‍ കൂടുതല്‍ പൊലീസിനെ നിയോഗിക്കുമെന്നും കര്‍ണാടക അറിയിച്ചു.
അതേസമയം,കേരളത്തില്‍ കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കുന്നത് എന്നാണ് സര്‍ക്കാര്‍ വിശദീകരണം.

സെപ്റ്റംബറിലെ ഗണേഷ് ചതുര്‍ത്ഥി ആഘോഷത്തിന്റെ മുന്നോടിയായി കൊവിഡ് നിയന്ത്രണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ റവന്യൂ മന്ത്രി ആര്‍ അശോകന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News