പരസ്യമായി വിഴുപ്പലക്കുന്നത് മുന്നണി സംവിധാനത്തെ ബാധിക്കും: കോണ്‍ഗ്രസ് പുനഃസംഘടനയെച്ചൊല്ലിയുള്ള ഭിന്നതകളില്‍ മുസ്ലീംലീഗിന് അമര്‍ഷം

കോണ്‍ഗ്രസ് പുനഃസംഘടനയെച്ചൊല്ലിയുള്ള ഭിന്നതകളില്‍ മുസ്ലീംലീഗിന് അമര്‍ഷം. പരസ്യമായി വിഴുപ്പലക്കുന്നത് മുന്നണി സംവിധാനത്തെ ബാധിക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍. കോണ്‍ഗ്രസ്സിലെ സമവാക്യങ്ങള്‍ മാറുന്നത് മുസ്ലിംലീഗും കരുതലോടെയാണ് വീക്ഷിയ്ക്കുന്നത്.

മുന്നണി രാഷ്ട്രീയത്തില്‍ പികെ കുഞ്ഞാലിക്കുട്ടി-ഉമ്മന്‍ചാണ്ടി ബന്ധം മുസ്ലിംലീഗിലെയും കോണ്‍ഗ്രസ്സിലെയും സംഘടനാസംവിധാനങ്ങളെയും നിയന്ത്രിച്ചിരുന്നു. കോണ്‍ഗ്രസ്സിലെ അധികാരമാറ്റത്തില്‍ കരുതലോടെയാണ് ലീഗ് നീങ്ങുന്നത്. എന്നാല്‍ പി കെ കുഞ്ഞാലിക്കുട്ടി വിരുദ്ധവിഭാഗം ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും ഒതുക്കിയുള്ള പുതിയ ഡിസിസി പട്ടികയെ പിന്തുണക്കുകയാണ്.

പുതിയ ഡിസിസി അധ്യക്ഷരുടെ പട്ടികയെ സ്വാഗതം ചെയ്യുന്നുവെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ തുറന്നു പറഞ്ഞു. പരസ്യമായി വിഴുപ്പലക്കുന്നത് മുന്നണി രാഷ്ട്രീയത്തെ ബാധിക്കുന്നുവെന്നും പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കണമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു

കോണ്‍ഗ്രസ്സിലേതിനു സമാനമായ നേതൃമാറ്റം ലീഗിലും വരുമെന്നതിന്റെ സൂചനയായാണ് സാദിഖലി തങ്ങളുടെ പ്രസ്താവന. പുതിയ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ താല്‍പ്പര്യം മുസ്ലീം ലീഗിന്റെ പുനഃസംഘടനയിലും നിര്‍ണായകമാവും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News