ജൂനിയര്‍ ചാപ്ലിന്‍ ഖാബി… ഒന്നും മിണ്ടില്ല.. പക്ഷേ മിണ്ടാത്ത വീഡിയോ എല്ലാം വൈറല്‍…

ചാര്‍ലിചാപ്ലിനെ ഇഷ്ടമല്ലാത്ത ആരുണ്ട്.. ഒന്നും മിണ്ടാതെ ലോകമനസ്സില്‍ ഹാസ്യംകൊണ്ട് മായാജാലം തീര്‍ത്ത മഹാന്‍. ജാക്കറ്റും വലിയ പാന്റും കറുത്ത തൊപ്പിയും ഷൂസുമൊക്കെ ധരിച്ച ട്രാമ്പ് എന്ന കഥാപാത്രമായെത്തി മൂകമായി അഭിനയം കാഴ്ചവെച്ചാണ് ചാപ്ലിന്‍ ഏവരെയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തത്.

ഇപ്പോള്‍ചാപ്ലിനൊരു പിന്‍മുറക്കാരന്‍ പിറന്നിരിക്കുന്നു. ഖാബി ലെയിം..ഈ പേര് അത്ര പരിചിതമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായവര്‍ക്ക് കക്ഷിയെ കണ്ടാല്‍ മനസിലാകും. ഒന്നും മിണ്ടാതെ..ഒരുവാക്കുപോലും ഉരിയാടാതെ ഖാബി നിര്‍മ്മിക്കുന്ന വീഡിയോകള്‍ക്ക് ആരാധകര്‍ ഏറെയാണ്. ഇങ്ങനെ മിണ്ടാതെ മിണ്ടാതെ ഖാബി കൂടെക്കൂട്ടിയത് 10 കോടിയോളം വരുന്ന ഫോളോവേഴ്‌സിനെയാണ്.

View this post on Instagram

A post shared by Khaby Lame (@khaby00)

ഒന്നും മിണ്ടാതെ ഭാവങ്ങളിലൂടെയും ആംഗ്യങ്ങളിലൂടെയുമാണ് ഖാബി കാഴ്ചക്കാരെ പിടിച്ചിരുത്തുന്നത്. ഖാബി ഒരു വാക്ക് പോലും മിണ്ടാതെ ടിവി കാണുന്നതും ഗോള്‍ഫ് കളിക്കുന്നതും യാത്ര ചെയ്യുന്നതുമെല്ലാം കാണുന്നവരില്‍ ചിരി പടര്‍ത്തും.’ഇതൊക്കെ എന്ത്’ എന്ന ഭാവവും ഹാസ്യത്തില്‍ പൊതിഞ്ഞ അവതരണവുമാണ് ഖാബിയെ വ്യത്യസ്തനാക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. കൂളായിട്ടാണ് ഖാബി എല്ലാ വീഡിയോകളിലും പ്രത്യക്ഷപ്പെടുന്നത്. ടിക് ടോകില്‍ മാത്രമല്ല ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും ട്വിറ്ററിലുമെല്ലാം ഖാബി ലെയിമിന് ആരാധകരുണ്ട്.

ഖബാനി ലെയിം എന്നാണ് ഈ ഇരുപത്തിയൊന്നുകാരന്റെ മുഴുവന്‍ പേര്. എന്നാല്‍ ഖാബി ലെയിം എന്നാണ് സൈബര്‍ ഇടങ്ങളില്‍ അറിയപ്പെടുന്നത്. സെനഗന്‍ വംശജനായ അദ്ദേഹം ഇറ്റലിയിലാണ് താമസിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഖാബിയുടെ ആസ്തി 1 മുതല്‍ 2 മില്യണ്‍ ഡോളര്‍ വരെയാണ് (7.38 കോടി -14.77 കോടി രൂപ).

View this post on Instagram

A post shared by Khaby Lame (@khaby00)

രണ്ട് വര്‍ഷമേ ആയിട്ടുള്ളൂ ഖാബി ടിക്ടോക്കില്‍ അക്കൗണ്ട് തുടങ്ങിയിട്ട്. ടിക് ടോക്കില്‍ 100 മില്യണ്‍ ഫോളോവേഴ്സുള്ള യൂറോപ്പിലെ ആദ്യ വ്യക്തിയും ലോകത്തിലെ രണ്ടാമത്തെ വ്യക്തിയും ആണ് ഖാബി. ടിക്ടോക്കില്‍ 107.7 മില്യന്‍ ഫോളേവേഴ്‌സാണ് നിലവില്‍ ഖാബിക്കുള്ളത്. ഒന്നാം സ്ഥാനത്തുള്ള അമേരിക്കക്കാരി ചാര്‍ലി ഡി അമേലിയോ എന്ന 17കാരിക്ക് 123.4 മില്യന്‍ ഫോളോവേഴ്‌സുണ്ട്.

38 മില്ല്യണ്‍ ഫോളോവേഴ്‌സ് ആണ് ഇന്‍സ്റ്റാഗ്രാമില്‍ ഉള്ളത്. ‘ഒരു വാക്ക് പോലും ഉച്ചരിക്കാതെ ഖാബി ലെയിം ടിക്ടോക്കില്‍ 100 മില്യന്‍ ഫോളോവേഴ്‌സിനെ നേടിയിരിക്കുന്നു. അഭിനന്ദനങ്ങള്‍ ഖാബി. ആളുകളെ ചിരിപ്പിക്കുക എന്ന നിങ്ങളുടെ ലക്ഷ്യവും ക്രിയാത്മകതയും ടിക്ടോക്കിലെ എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ്’ ഖാബിയെ അഭിനന്ദിച്ച് ടിക്ടോക് കുറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News