നിങ്ങളുടെ പേരില്‍ മറ്റാരെങ്കിലും ഫോണ്‍ കണക്ഷന്‍ എടുത്താല്‍ അറിയാന്‍ വഴിയുണ്ട്…ഇങ്ങനൊന്നു ചെയ്തുനോക്കൂ..

ഒരു പേരില്‍ മറ്റൊരാള്‍ ഫോണ്‍നമ്പര്‍ എടുക്കുന്നത് പല പ്രശ്‌നങ്ങള്‍ക്കും കാരണമാകാറുണ്ട്. എന്നാല്‍ നിങ്ങളുടെ പേരില്‍ വേറാരെങ്കിലും ഫോണ്‍ നമ്പര്‍ എടുത്തിട്ടുണ്ടോ എന്നറിയാന്‍ പുത്തന്‍ വഴി ഇതാ.

http://tafcop.dgtelecom.gov.in  എന്ന പോര്‍ട്ടലിലൂടെയാണ് ഇത് കണ്ടുപിടിക്കാം. നിങ്ങള്‍ ഉപയോഗിക്കുന്ന ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ഈ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്താല്‍ നിങ്ങളുടെ ആധാര്‍നമ്പര്‍ ഉപയോഗിച്ച് എടുത്തിട്ടുള്ള മൊബൈല്‍ നമ്പറുകളുടെ പട്ടിക കാണാം.

അതില്‍ നിങ്ങള്‍ക്ക് അപരിചിതമായ നമ്പറുകള്‍ ഉണ്ടെങ്കില്‍ അവ പ്രവര്‍ത്തനരഹിതമാക്കാനും അത് നിങ്ങളുടേത് അല്ലെന്ന് അറിയിക്കാനും ഈ പോര്‍ട്ടലില്‍ സൗകര്യമുണ്ട്. ആന്ധ്രാ പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലാണ് ഈ സംവിധാനം നിലവില്‍ ലഭ്യമാക്കിയിട്ടുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News