കെ സി വേണുഗോപാലിനെതിരെ ആലപ്പുഴയിൽ പുതിയ ഗ്രൂപ്പ് സമവാക്യം. എ,ഐ ഗ്രൂപ്പുകൾ സംയുക്തമായി യോഗം ചേർന്നു. ജില്ലയിലെ മുൻ എം എൽ എ മാരായ ഷാനിമോൾ ഉസ്മാൻ ,എ എ ഷൂക്കൂർ എന്നിവരുടെ നേതൃത്വത്തിൽ ആലപ്പുഴ ഗസ്റ്റ് ഹൗസിലാണ് യോഗം ചേർന്നത്.
ഡിസിസി പ്രസിഡൻ്റ് ബാബു പ്രസാദും യോഗത്തിൽ പങ്കെടുത്തു. അടിച്ചമർത്തലിൻ്റെ പാർട്ടിയല്ല കോൺഗ്രസ്സ് എന്നും അഭിപ്രായ സ്വാതന്ത്ര്യം ഉള്ള പാർട്ടിയാണ് കോൺഗ്രസ്സ് എന്നും ഷാനിമോൾ പറഞ്ഞു. ആര് എന്ത് പറഞ്ഞാലും അവസാന വാക്ക് ഹൈക്കമാൻ്റിൻറേതാണെന്നും ഷാനിമോൾ വ്യക്തമാക്കി. കെ സി വേണുഗോപാലിൻ്റെയും,കെ സുധാകരൻ്റെയും ഏകപക്ഷീയ നിലപാടുകൾക്കെതിരെയാണ് യോഗം ചേർന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here