ജോണ്‍ ബ്രിട്ടാസ് എം പി ആവശ്യപ്പെട്ടത് പോലെ പൈതല്‍മലയുടെയും പാലക്കയംതട്ടിന്‍റെയും വിപുലീകരണം അടിയന്തിര പ്രാധാന്യത്തോടെ കാണും; മന്ത്രി പി എ മുഹമ്മദ് റിയാസ്

കണ്ണൂര്‍ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എം പിയും മന്ത്രി പി എ മുഹമ്മദ് റിയാസും ചര്‍ച്ച നടത്തി. ജോണ്‍ ബ്രിട്ടാസ് എം പി ആവശ്യപ്പെട്ടത് പോലെ പൈതല്‍മലയുടെയും പാലക്കയംതട്ടിന്‍റെയും വിപുലീകരണം അടിയന്തിരപ്രാധാന്യത്തോടെയാണ് കാണുന്നതെന്ന് മന്ത്രി പറഞ്ഞു. ടൂറിസം ഡയറക്ടറുമായി ഇക്കാര്യം സംസാരിച്ചു. ഇതുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.

മന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം:

കണ്ണൂര്‍ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എംപിയുമായി ഇന്ന് ചര്‍ച്ച നടത്തി. ഓഫീസിലെത്തിയ അദ്ദേഹം ഒട്ടേറെ നല്ല നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും പാലക്കയം തട്ട്, പൈതല്‍മല ടൂറിസം കേന്ദ്രങ്ങളുടെ വികസനുമായി ബന്ധപ്പെട്ട് കത്ത് നല്‍കുകയും ചെയ്തു.

കണ്ണൂര്‍ ജില്ലയിലെ പ്രധാനപ്പെട്ട രണ്ട് ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളാണ് പൈതല്‍മലയും പാലക്കയംതട്ടും. പ്രകൃതി കനിഞ്ഞു നല്‍കിയ അതിമനോഹരമായ പ്രദേശങ്ങളാണിവ. ഈ രണ്ട് ടൂറിസം കേന്ദ്രങ്ങളുടെയും വിപുലീകരണം കണ്ണൂര്‍ജില്ലയുടെ ടൂറിസം വികസനത്തിന് മുതല്‍ക്കൂട്ടാകും. എല്ലാ സാധ്യതകളുമുള്ള ഈ ടൂറിസം മേഖല വനംവകുപ്പിന്‍റെ കീഴില്‍ വരുന്നതാണ്. വനംവകുപ്പ് മന്ത്രിയുമായി ബന്ധപ്പെട്ട് ഫോറസ്റ്റ് ടൂറിസം സാധ്യതകളെ സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. എംപി എന്ന നിലയില്‍ ജോണ്‍ ബ്രിട്ടാസും ഇക്കാര്യം വനംമന്ത്രിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു.

കേരളത്തിന് വലിയ സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന ടൂറിസം കേന്ദ്രങ്ങളാണ് മലബാറില്‍ ഉള്ളത്. ലോകത്തിലെ അണ്‍ എക്സ്പ്ലോര്‍ഡ് ടൂറിസം ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ് മലബാര്‍. ഏറെ സാധ്യതകള്‍ ഉണ്ടായിട്ടും അത് ഉപയോഗപ്പെടുത്താനായിട്ടില്ല എന്നത് പരിഹരിക്കപ്പെടേണ്ട വിഷയമാണ്. ഓരോ പഞ്ചായത്തിലും ഒന്നിലധികം ടൂറിസം കേന്ദ്രങ്ങള്‍ എന്ന പദ്ധതി ഇതിന് മാറ്റം കൊണ്ടുവരും എന്നാണ് പ്രതീക്ഷിക്കുന്നത്. അതോടൊപ്പം പ്രാദേശികമായി അറിയപ്പെടുന്ന നിലവിലുള്ള ടൂറിസം കേന്ദ്രങ്ങളെ വിപുലപ്പെടുത്തേണ്ടതുണ്ട്.

ശ്രീ. ബ്രിട്ടാസ് ആവശ്യപ്പെട്ടത് പോലെ പൈതല്‍മലയുടെയും പാലക്കയംതട്ടിന്‍റെയും വിപുലീകരണം അടിയന്തിരപ്രാധാന്യത്തോടെയാണ് കാണുന്നത്. ടൂറിസം ഡയറക്ടറുമായി ഇക്കാര്യം സംസാരിച്ചു. ഇതുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News